സാ​നി​റ്റൈ​സറിന്‍റെ കാ​ലി​കു​പ്പി​പോ​ലും കാ​ണാ​നി​ല്ല! രോ​ഗം ക്ഷ​ണി​ച്ചു​വ​രു​ത്തി എ​ടി​എ​മ്മു​ക​ള്‍; പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ള്‍​പ്പെ​ടെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍ നി​ല​ച്ചു

കൊ​ച്ചി: പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ള്‍​പ്പെ​ടെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍ നി​ല​ച്ച​തോ​ടെ ജി​ല്ല​യി​ലെ മി​ക്ക എ​ടി​എ​മ്മു​ക​ളി​ലും സാ​നി​റ്റൈ​സർ കുപ്പിക​ള്‍ കാ​ലി.

ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു ഉ​പ​ഭോ​ക്താ​ക്ക​ളെ​ത്തു​ന്ന ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്കു​ക​ളു​ടേ​ത​ട​ക്കം എ​ടി​എ​മ്മു​ക​ളി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും സാ​നി​റ്റൈ​സർ‍ കി​ട്ടാ​ക്ക​നി​യാ​യി.

സം​സ്ഥാ​ന​ത്ത് ദി​വ​സ​വും ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ജി​ല്ല​യി​ലാ​ണെ​ന്നി​രി​ക്കെ​യാ​ണു ഈ ​ജാ​ഗ്ര​ത​ക്കു​റ​വ്.

ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​നാളുകൾ വ​ന്നു​പോ​കു​ന്ന എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ ചി​ല എ​ടി​എ​മ്മു​ക​ളി​ല്‍ സാ​നി​റ്റൈ​സറിന്‍റെ കാ​ലി​കു​പ്പി​പോ​ലും കാ​ണാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കു സ​മീ​പ​വും ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ ചി​ല എ​ടി​എ​മ്മു​ക​ളി​ലു​മാ​ണു കോ​വി​ഡ് പ്രോ​ട്ടാ​ക്കോ​ള്‍ ലം​ഘ​നം.

കൈ​ക​ള്‍ ക​ഴു​കാ​ന്‍ സോ​പ്പും വെ​ള്ള​വും ഇ​വി​ട​ങ്ങ​ളി​ല്‍ ല​ഭ്യ​മ​ല്ല. എ​ടി​എ​മ്മു​ക​ളി​ല്‍ കൃ​ത്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടു​താ​നും.

ഇ​ട​പാ​ടു​ക​ള്‍​ക്കു മു​മ്പും ശേ​ഷ​വും സാ​നി​റൈ​സ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​ണു അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ സ്വ​ന്തം കൈ​യി​ല്‍ സാ​നി​റൈ​സ​ര്‍ ക​രു​തി​യി​ല്ലെ​ങ്കി​ല്‍ നിർദേശം പാലിക്കാൻ കഴിയാത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന​ട​ക്കം എ​ത്തു​ന്ന​വ​ര്‍ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന എ​ടി​എ​മ്മു​ക​ളി​ല്‍​പോ​ലും ഇ​ത്ത​ര​ത്തി​ല്‍ സാ​നി​റ്റൈ​സ​ര്‍ ല​ഭ്യ​മ​ല്ലാ​ത്ത​തു രോ​ഗം വി​ളി​ച്ചു​വ​രു​ത്തു​ം.

നേ​ര​ത്തേ കൊ​ച്ചി റൂ​റ​ല്‍ പോ​ലീ​സും സി​റ്റി പോ​ലീ​സും ന​ട​ത്തി​യ ക​ള്‍​ശ​ന പ​രി​ശോ​ധ​ന​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

നി​ല​വി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ​യാ​ണ് എ​ടി​എ​മ്മു​ക​ളി​ല്‍ പ​ല​തി​ലും സാ​നി​റ്റൈസ​ർ ഇല്ലതാകാൻ കാ​ര​ണ​മെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment