ഞാ​ന്‍ ഭാ​ഗ്യ​വ​തി​യാ​ണ് മ​ക്ക​ളേ….110 ലും ​ചു​റു​ചു​റു​ക്കോ​ടെ ഭാ​ര്‍​ഗ​വിയമ്മ; ഈ ​പ്രാ​യ​ത്തി​ലും അ​മ്മൂ​മ്മ​യു​ടെ ദി​ന​ച​ര്യ​ക​ള്‍​ക്ക് യാ​തൊ​രു മാ​റ്റ​വു​മി​ല്ല

ഗി​രീ​ഷ് പ​രു​ത്തി​മ​ഠം

നെ​യ്യാ​റ്റി​ന്‍​ക​ര: കും​ഭ​മാ​സ​ത്തി​ലെ മ​കം പി​റ​ന്ന മ​ങ്ക​യാ​യ ഭാ​ര്‍​ഗ​വി അ​മ്മൂ​മ്മ​യ്ക്ക് ഇ​ന്ന​ലെ 110 വ​യ​സ് തി​ക​ഞ്ഞു. നാ​ട്ടി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വോ​ട്ട​ര്‍ എ​ന്ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് നി​സ്‌​സം​ശ​യം പ​റ​യാം.

അ​തി​ജീ​വ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​മ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ കു​ടും​ബ​ക്കാ​രെ​ല്ലാം ഒ​ന്നി​ച്ചെ​ത്തി ഇ​ന്ന​ല​ത്തെ ഹാ​പ്പി ബ​ര്‍​ത്ത് ഡേ ​ആ​ഘോ​ഷം കെ​ങ്കേ​മ​മാ​ക്കി​യേ​നെ.

നെ​യ്യാ​റ്റി​ന്‍​ക​ര പ്ലാ​മൂ​ട്ടു​ക്ക​ട​യ്ക്കു സ​മീ​പം ന​ല്ലൂ​ര്‍​വ​ട്ടം ചാ​ങ്ങ​യി​ല്‍ വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ഭാ​ര്‍​ഗ​വി​യ​മ്മൂ​മ്മ നാ​ലു ത​ല​മു​റ​ക​ളു​ടെ കാ​ര​ണ​വ​ത്തി കൂ​ടി​യാ​ണ്.

മൂ​ന്നു മ​ക്ക​ളും അ​വ​രു​ടെ ഒ​ന്പ​തു മ​ക്ക​ളും 11 പേ​ര​ക്കി​ടാ​ങ്ങ​ളും ഉ​ള്‍​പ്പെ​ട്ട​താ​ണ് കു​ടും​ബം.

കാ​ഴ്ച​യ്ക്കും കേ​ൾ​വി​ക്കും ചെ​റി​യ​പ്ര​ശ്ന​മൊ​ഴി​ച്ചാ​ൽ ഈ ​നാ​ട്ടി​ന്‍​പു​റ​ത്തു​കാ​രി അ​മ്മൂ​മ്മ സ്ഥി​രോ​ത്സാ​ഹി​യും സ്വ​യം​പ​ര്യാ​പ്ത​യു​മാ​ണ്.

ഈ ​പ്രാ​യ​ത്തി​ലും അ​മ്മൂ​മ്മ​യു​ടെ ദി​ന​ച​ര്യ​ക​ള്‍​ക്ക് യാ​തൊ​രു മാ​റ്റ​വു​മി​ല്ല. അ​തി​രാ​വി​ലെ എ​ഴു​ന്നേ​ല്‍​ക്കും. സൂ​ര്യ​ന​മ​സ്കാ​രം പ​തി​വു​ശീ​ലം.

ത​നി​ക്കാ​വ​ശ്യ​മു​ള്ള വെ​ള്ളം കി​ണ​റി​ല്‍ നി​ന്ന് ത​ന്ന​ത്താ​ന്‍ കോ​രി​യെ​ടു​ക്കും. മു​റ്റ​മ​ടി​ക്ക​ലും വീ​ടി​നു​ചു​റ്റും വീ​ണു​കി​ട​ക്കു​ന്ന ച​പ്പും ച​വ​റും വാ​രി​ക്കൂ​ട്ടി ന​ശി​പ്പി​ച്ചു ക​ള​യ​ലു​മെ​ല്ലാം ഇ​പ്പോ​ഴും ഉ​ഷാ​റോ​ടെ​യാ​ണ് അ​മ്മൂ​മ്മ ചെ​യ്യു​ക.

ഉ​ച്ച​യ്ക്ക് ഊ​ണി​ന് വാ​ഴ​യി​ല നി​ര്‍​ബ​ന്ധം. കാ​ല്‍​ന​ട​യാ​യി പ​ത്തു കി​ലോ​മീ​റ്റ​റി​ന​ക​ത്തെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ചെ​ന്ന് ദ​ര്‍​ശ​നം ന​ട​ത്തി​യി​ട്ടു​ള്ള അ​മ്മൂ​മ്മ ഇ​പ്പോ​ള്‍ യാ​ത്ര ചെ​യ്യു​ന്ന​ത് പേ​ര​ക്കി​ടാ​വി​നൊ​പ്പം ബൈ​ക്കി​ലാ​ണ്.

നാ​ട്ടി​ലെ ഉ​ത്സ​വ​ങ്ങ​ള്‍ കാ​ണാ​ന്‍ പോ​യി​ട്ടു​ള്ള തി​ള​ക്ക​മാ​ര്‍​ന്ന ഓ​ര്‍​മ്മ​ക​ള്‍ അ​മ്മൂ​മ്മ​യി​ല്‍ മാ​യാ​തെ ബാ​ക്കി​യു​ണ്ട്.

മ​ക്ക​ളും ചെ​റു​മ​ക്ക​ളു​മാ​യി വ​ട്ട​ത്തി​ലി​രു​ന്ന് ഓ​രോ​രോ കാ​ര്യ​ങ്ങ​ള്‍ ചെ​റു​ചി​രി​യോ​ടും ചി​ല​പ്പോ​ഴൊ​ക്കെ ദീ​ര്‍​ഘ​നി​ശ്വാ​സ​ത്തോ​ടും കൂ​ടി പ​ങ്കി​ടു​ന്പോ​ള്‍ അ​മ്മൂ​മ്മ ആ​വ​ര്‍​ത്തി​ക്കു​ന്ന വാ​ച​ക​ത്തി​ന് വ​ല്ലാ​ത്ത ഹൃ​ദ്യ​ത​യാ​ണ് ഞാ​ന്‍ ഭാ​ഗ്യ​വ​തി​യാ​ണ് മ​ക്ക​ളേ….

മു​ഖം നി​റ​ഞ്ഞ പ്ര​സ​ന്ന​ത​യോ​ടെ മാ​ത്രം സ​ദാ കാ​ണു​ന്ന ഭാ​ര്‍​ഗ​വി അ​മ്മൂ​മ്മ​യ്ക്കാ​ണ് ഈ ​കു​ടും​ബ​ത്തി​ല്‍ ഏ​റ്റ​വും പ്രാ​യം കു​റ​വ് എ​ന്ന് തോ​ന്നി​പ്പോ​കും.

Related posts

Leave a Comment