കെ​ട്ടു​ക​ഥ​യും അ​പ​വാ​ദ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ചു​വെന്ന് ആരോപണം! കണ്ണൂര്‍ ​ന​ഗ​ര​ത്തി​ൽ സ്ത്രീ​ക​ൾ ഏ​റ്റു​മു​ട്ടി; പ്ര​തി പോ​ലീ​സി​നെ​യും പ​ര​സ്യ​മാ​യി തെ​റി​വി​ളി​ച്ച​താ​യും പ​രാ​തി​

ക​ണ്ണൂ​ർ: കെ​ട്ടു​ക​ഥ​യും അ​പ​വാ​ദ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്ത്രീ​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 7.45 ഓ​ടെ​യാ​ണ് സം​ഭ​വം.

ചേ​ലോ​റ​യി​ലെ യു​വ​തി​യും എ​ളാ​യ​വൂ​രി​ലെ മ​ധ്യ വ​യ​സ്ക​യു​മാ​ണ് റോ​ഡ​രി​കി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നി​താ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഇ​രു​വ​രെ​യും പി​ടി​ച്ച് മാ​റ്റി​യ​ത്.

ചേ​ലോ​റ​യി​ലെ യു​വ​തി​യ്ക്ക് എ​തി​രെ വ്യാ​പ​ക​മാ​യി അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ക​യും ഇ​ല്ലാ​ക​ഥ​ക​ൾ നാ​ടു​നീ​ളെ പ്ര​ച​രി​പ്പി​ക്കു​യും ചെ​യ്ത​താ​യി യു​വ​തി വ​നി​താ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ തെ​ക്കീ​ബ​സാ​റി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യോ​ട് ഇ​ക്കാ​ര്യം ചോ​ദി​ച്ച​തി​നു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ കൈ​കൊ​ണ്ട് പു​റ​ത്ത​ടി​ക്കു​ക​യും തെ​റി​വി​ളി​ക്കു​ക​യും ചെ​യ്ത​തോ​ടെ ത​മ്മി​ല​ടി​യാ​കു​കാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വ​നി​താ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

പോ​ലീ​സി​നെ​യും പ്ര​തി പ​ര​സ്യ​മാ​യി തെ​റി​വി​ളി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ചേ​ലോ​റ​യി​ലെ യു​വ​തി​യു​ടെ പ​രാ​തി പ്ര​കാ​രം വ​നി​താ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment