അവാർഡാണ്, കോവിഡേ…!! കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചതിന്റെ പേരില്‍ അവാര്‍ഡ്; ഉത്തരവാദിത്വപ്പെട്ടവര്‍ പങ്കെടുത്തത് കോവിഡിനു പുല്ലുവില കല്‍പ്പിക്കാതെ

ചാ​ല​ക്കു​ടി: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്കു മാ​തൃ​ക ന​ൽ​കേ​ണ്ട​വ​ർ ത​ന്നെ പ​ര​സ്യ​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്നു.

ഇ​ന്ന​ലെ ചാ​ല​ക്കു​ടി​യി​ൽ ന​ട​ന്ന ഒ​രു പൊ​തു പ​രി​പാ​ടി​യി​ലാ​ണ് കോ​വി​ഡി​നു പു​ല്ലു​വി​ല ക​ൽ​പ്പി​ക്കാ​തെ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ പ​ങ്കെ​ടു​ത്ത​ത്.

ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഒ​രു ഡോ​ക്ട​ർ​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ ​ഡോ​ക്ട​റോ​ടൊ​പ്പം ജോ​ലി ചെ​യ്യു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​തെ പൊ​തു ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് വാ​ങ്ങാ​നെ​ത്തി. അ​വാ​ർ​ഡ് ന​ൽ​കി​യ​ത് ഭ​ര​ണ​ക​ക്ഷി​യു​ടെ വി​ഐ​പി ആ​യ നേ​താ​വും എം​എ​ൽ​എ​യു​മാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ട​ക്കം ഇ​വ​രോ​ടൊ​പ്പം വേ​ദി പ​ങ്കി​ട്ടി​രു​ന്നെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കു കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രു​ന്ന വി​വ​രം അ​റി​ഞ്ഞി​രു​ന്നി​ല്ല. ഇ​പ്പോ​ൾ വേ​ദി പ​ങ്കി​ട്ട​വ​ർ അ​ങ്ക​ലാ​പ്പി​ലാ​ണ്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഇ​വ​ർ​ക്ക് അ​വാ​ർ​ഡ് ന​ൽ​കി​യ​തെ​ന്നാ​ണ് സം​ഭ​വ​ത്തി​ലെ വി​രോ​ധാ​ഭാ​സം.

Related posts

Leave a Comment