അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സിൽ വിധി നാ​ളെ; പ്ര​തി​ക​ള്‍ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മ​ധു​വി​ന്‍റെ കു​ടും​ബം; പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു

സ്വ​ന്തം ലേ​ഖ​ക​ന്‍
പാ​ല​ക്കാ​ട്: കേ​ര​ള മ​ന​ഃസാ​ക്ഷി​യെ ഞെ​ട്ടി​ച്ച അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സി​ല്‍ നാ​ളെ വി​ധി പ്ര​സ്താ​വി​ക്കും. മ​ണ്ണാ​ര്‍​ക്കാ​ട് എ​സ് സി- എ​സ്ടി കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്.

കേ​സി​ല്‍ 16 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ മി​ക്ക​യാ​ള്‍​ക്കാ​രും മ​ധു​വി​ന്‍റെ വീ​ടി​നു സ​മീ​പ​മു​ള്ള​വ​ര്‍ ത​ന്നെ​യാ​ണ്. ഇ​വ​ര്‍ ത​ങ്ങ​ളെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ല്‍ ത​ങ്ങ​ള്‍​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം വേ​ണ​മെ​ന്നാ​ണ് മ​ധു​വിന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

ഇ​ത് സം​ബ​ന്ധി​ച്ച് മ​ധു​വി​ന്‍റെ അ​മ്മ മ​ല്ലി പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി വി​ധി വ​ന്നു ക​ഴി​ഞ്ഞാ​ല്‍ പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​ങ്ങ​ളെ അ​പാ​യ​പ്പെ​ടു​ത്തു​മോ എ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​ശ​ങ്ക.

കേ​സി​ല്‍ നി​ന്ന് പി​ന്മാ​റ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ കു​ടും​ബ​ത്തി​ന് പ​ണം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ര്‍​ന്ന് അ​ന്ന് കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ന്‍ അ​നു​ഭ​വം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് കു​ടും​ബം പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കേ​സി​ല്‍ നി​ന്നും പി​ന്മാ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ മ​ധു​വി​ന്‍റെ കു​ടും​ബ​ത്തി​ന് പ​ണം വാ​ഗ്ദാ​നം ചെ​യ് തി​രു​ന്നു.

വ​ഴ​ങ്ങു​ന്നി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ ബ​ന്ധു​ക്ക​ള്‍ മ​ധു​വി​ന്‍റെ അ​മ്മ മ​ല്ലി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. നാ​ളെ വി​ധി വ​രാ​നി​രി​ക്കെ പ്ര​തി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് വ​ഴാ​ങ്ങ​ത്ത​തി​നാ​ല്‍ ത​ങ്ങ​ളെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭ​യ​ത്തി​ലാ​ണ് മ​ധു​വി​ന്‍റെ കു​ടും​ബം.

Related posts

Leave a Comment