ഐശ്വര്യറായി ഉണ്ടായിട്ടും കണ്ണ് തൃഷയിൽ! ഇ​പ്പോ​ള്‍ അ​തി​സു​ന്ദ​രി​യാ​യെന്ന് ആരാധകർ


സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ​ങ്ങും ഇ​പ്പോ​ൾ താ​രം തൃ​ഷ​യാ​ണ്. അ​ത് ഇ​പ്പോ​ഴെ​ന്ന​ല്ല.. എ​പ്പോ​ഴും. വി​ന്‍റേ​ജ് ലു​ക്കി​ല്‍ സു​ന്ദ​രി​യാ​യി​രു​ന്ന താ​രം ഇ​പ്പോ​ള്‍ അ​തി​സു​ന്ദ​രി​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ അ​ഭി​പ്രാ​യം.

ക​ഴി​ഞ്ഞ ദി​വ​സം മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ ലോ​ഞ്ചി​നെ​ത്തി​യ തൃ​ഷ​യെ ക​ണ്ട് സി​നി​മാ​ലോ​കം അ​ന്പ​ര​ന്നു എ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ.

അ​തി​ശ​യി​പ്പി​ക്കു​ന്ന ഭം​ഗി​യാ​ണ് തൃ​ഷ​യു​ടെ ലു​ക്കി​നെ​ന്ന് പ​ല​രും പ​റ​ഞ്ഞു. ഐ​ശ്വ​ര്യ റാ​യി​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട​പ്പോ​ഴും എ​ല്ലാ​വ​രു​ടെ​യും ക​ണ്ണ് തൃ​ഷ​യി​ലാ​യി​രു​ന്നു​വ​ത്രേ.

നീ​ല നി​റ​ത്തി​ലു​ള്ള ഡി​സൈ​ന​ര്‍ സാ​രി​യ​ണി​ഞ്ഞാ​ണ് താ​രം വേ​ദി​യി​ലെ​ത്തി​യ​ത്. സി​ല്‍​വ​ര്‍ നി​റ​ത്തി​ലു​ള്ള വ​ര്‍​ക്കു​ക​ളും എം​ബ്രോ​യ്ഡ​റി​യും തൃ​ഷ​യു​ടെ ലു​ക്കി​ന് മാ​റ്റു​കൂ​ട്ടി.

നീ​ള​ത്തി​ലു​ള്ള സ്ലീ​വു​ക​ളു​ള്ള ഡീ​പ് നെ​ക് ബ്ലൗ​സാ​ണ് ഒ​പ്പം ധ​രി​ച്ച​ത്. സാ​രി​യു​ടെ അ​തു​പോ​ലെ ത​ന്നെ സീ​ക്വ​നു​ക​ളും ഫ്ളോ​റ​ല്‍ പാ​റ്റേ​ണു​ക​ളും ബ്ലൗ​സി​ലും കാ​ണാം.

അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു ചോ​ക്ക​ര്‍ നെ​ക്ലേ​സും അ​തി​ന് ചേ​ര്‍​ന്ന ക​മ്മ​ലു​ക​ളു​മാ​ണ് തൃ​ഷ ധ​രി​ച്ചി​രു​ന്ന​ത്. തൃ​ഷ​യു​ടെ ഈ ​വ​ര​വോ​ടെ തൃ​ഷ​യു​ടെ സൗ​ന്ദ​ര്യ​ത്തെ വാ​നോ​ളം പു​ക​ഴ്ത്തു​ക​യാ​ണ് സൈ​ബ​ർ​ലോ​കം.

ചോ​ള സാ​മ്രാ​ജ്യ​ത്തി​ന്‍റെ രാ​ജ​കു​മാ​രി​യും ആ​ദി​ത്യ ക​രി​കാ​ല​ന്‍റെ​യും അ​രു​ള്‍​മൊ​ഴി വ​ര്‍​മന്‍റെയും സ​ഹോ​ദ​രി​യാ​യ കു​ന്ദ​വൈ ദേ​വി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് തൃ​ഷ പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​ദ്യ​ഭാ​ഗ​ത്തി​ലെ പ്ര​ക​ട​നം ത​ന്നെ മി​ക​ച്ച​താ​ക്കി​യ തൃ​ഷ​യ്ക്ക് ര​ണ്ടാം ഭാ​ഗ​ത്തി​ലും മി​ക​ച്ച രം​ഗ​ങ്ങ​ളാ​ണ് മ​ണി​ര്ത​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ര്‍​ത്തി അ​വ​ത​രി​പ്പി​ക്കു​ന്ന വ​ന്ദി​യ​ദേ​വ​നൊ​പ്പ​മു​ള്ള കു​ന്ദ​വൈ​യു​ടെ പ്ര​ണ​യ​രം​ഗ​ങ്ങ​ളാ​ണ് ഇ​തി​ല്‍ പ്ര​ധാ​നം.

തൃ​ഷ​യു​ടെ ആ​ദ്യ കാ​ല സി​നി​മ​ക​ളാ​യ, സാ​മി, ഗി​ല്ലി, മൌ​നം പേ​സി​യ​ദെ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ അ​തേ ഭം​ഗി വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റ​വും അ​തി​ശ​യ​ക​ര​മാ​യി കാ​ത്തു​സൂ​ക്ഷി​ക്കു​ക​യാ​ണ് താ​ര​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment