വീ​ണ്ടും ഞെ​ട്ടി​ച്ച് ഓ​ഗ​സ്റ്റ്! എ​ട്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ അ​ഞ്ചു ത​വ​ണ​യും അ​തി​വ​ർ​ഷം ത​ന്നെ; പെ​യ്തു​ തോ​രാ​തെ കേ​ര​ള​ത്തി​ൽ ദു​രി​ത​കാ​ലം തു​ട​രുന്നു…

ഡി.​ദി​ലീ​പ്

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ അ​ഞ്ചു ത​വ​ണ​യും കാ​ല​വ​ർ​ഷ​ത്തി​ൽ അ​തി​വ​ർ​ഷ​മു​ണ്ടാ​യ​ത് ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ.​ഓ​ഗ​സ്റ്റി​ൽ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത 2018 ലും 2019 ​ലും കേ​ര​ളം പ്ര​ള​യ​ത്തി​ൽ മു​ങ്ങി. ഇ​ക്കു​റി​യും ഓ​ഗ​സ്റ്റി​ൽ കേ​ര​ളം അ​തി​വ​ർ​ഷ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. പെ​യ്തു​ തോ​രാ​തെ കേ​ര​ള​ത്തി​ൽ ദു​രി​ത​കാ​ലം തു​ട​രു​ക​യാ​ണ്.

ജൂ​ണ്‍ ഒ​ന്നു മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ നാ​ല് മാ​സം നീ​ണ്ട ു നി​ൽ​ക്കു​ന്ന കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് 2039.6 മി​ല്ലിമീ​റ്റ​ർ മ​ഴ​യാ​ണ് കേ​ര​ള​ത്തി​ൽ പെ​യ്യേ​ണ്ട ത്. ​ഇ​തി​ൽ ത​ന്നെ ജൂ​ണ്‍ മാ​സ​ത്തി​ൽ 649.8 മി​ല്ലീ​മീ​റ്റ​റും ജൂ​ലൈ​യി​ൽ 726.1 മി​ല്ലിമീ​റ്റ​റും ഓ​ഗ​സ്റ്റ​ിൽ 419.5 മി​ല്ലിമീ​റ്റ​റും സെ​പ്റ്റം​ബ​റി​ൽ 244.2 മി​ല്ല​ിമീ​റ്റ​റും മ​ഴ​യാ​ണ് ശ​രാ​ശ​രി പെ​യ്യേ​ണ്ടത്. ​

എ​ന്നാ​ൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ൽ കാ​ല​വ​ർ​ഷ​പ്പെ​യ്ത്തി​ന്‍റെ ഈ ​രീ​തി​ക്കു പ്ര​ക​ട​മാ​യ മാ​റ്റ​മു​ണ്ട ായ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

കാ​ല​വ​ർ​ഷ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ൽ മ​ഴ പെ​യ്യേ​ണ്ട ജൂ​ലൈ​യി​ലും ജൂ​ണി​ലും മ​ഴ​യു​ടെ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​യു​ക​യും ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ “ക​ടം വീ​ട്ടി’ തി​മി​ർ​ത്തു പെ​യ്യു​ക​യു​മാ​ണ് കാ​ല​വ​ർ​ഷ​ത്തി​ന്‍റെ പു​തി​യ രീ​തി. ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ അ​ഞ്ചു ത​വ​ണ​യും ഇ​തു സം​ഭ​വി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ര​ണ്ട ു വ​ർ​ഷ​വും കാ​ല​വ​ർ​ഷ​മി​ങ്ങ​നെ ക​ടം തീ​ർ​ത്ത് തി​മി​ർ​ത്തു പെ​യ്ത​പ്പോ​ൾ ഓ​ഗ​സ്റ്റ് കേ​ര​ള​ത്തി​ന് പ്ര​ള​യ​പ്പെ​യ്ത്തി​ന്‍റെ ദു​രി​ത കാ​ല​മാ​യി മാ​റു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഓ​ഗ​സ്റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത് 2019 ലാ​ണ്, 951.5 മി​ല്ല​ിമീ​റ്റ​ർ. 2018 ൽ 822.4 ​മി​ല്ല​ിമീ​റ്റ​റും 2017 ൽ 462.6 ​മി​ല്ല​ിമീ​മീ​റ്റ​റും പെ​യ്തു. ശ​രാ​ശ​രി 419.5 മി​ല്ലിമീ​റ്റ​ർ പെ​യ്യേ​ണ്ട സ്ഥാ​ന​ത്താ​ണ് ഓ​ഗ​സ്റ്റി​ൽ ഈ ​അ​ധി​ക​പ്പെ​യ്ത്തു​ണ്ട ായ​ത്.

ഇ​തി​നൊ​പ്പം ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​വും ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ മ​ഴ​യി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ണ്ടാവു​ക​യും ചെ​യ്തു. 2019 ജൂ​ണി​ൽ ശ​രാ​ശ​രി 649.8 മി​ല്ലിമീ​റ്റ​ർ മ​ഴ പെ​യ്യേ​ണ്ട സ്ഥാ​ന​ത്ത് പെ​യ്ത​ത് 358.3 മി​ല്ലിമീ​റ്റ​റാ​ണ്.

2018 ജൂ​ണി​ൽ 750 മി​ല്ല​ിമീ​റ്റ​റും 2017 ജൂ​ണി​ൽ 579.8 മി​ല്ലി​മീ​റ്റ​റു​മാ​ണ് പെ​യ്ത​ത്. 2019 ജൂ​ലൈ​യി​ൽ 726.1 മി​ല്ലിമീ​റ്റ​ർ പെ​യ്യേ​ണ്ട സ്ഥാ​ന​ത്ത് പെ​യ്ത​ത് 573.6 മി​ല്ലിമീ​റ്റ​ർ മാ​ത്ര​മാ​ണ്. 2018 ജൂ​ലൈ​യി​ൽ 858 മി​ല്ലിമീ​റ്റ​റും 2017 ജൂ​ലൈ​യി​ൽ 378.5 മി​ല്ല​ിമീ​റ്റ​റും പെ​യ്തു.

2018 ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ശ​രാ​ശ​രി​ക്കു മു​ക​ളി​ൽ മ​ഴ പെ​യ്ത​ത് ഒ​ഴി​ച്ചു നി​ർ​ത്തി​യാ​ൽ ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഏ​ഴു ത​വ​ണ​യും ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ മ​ഴ കു​റ​ഞ്ഞ​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.ഈ ​വ​ർ​ഷം ജൂ​ണി​ൽ ശ​രാ​ശ​രി​ക്കും താ​ഴെ 481.8 മി​ല്ലി​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ൽ പെ​യ്ത​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്യേ​ണ്ട ജൂ​ലൈ​യി​ലും ഇ​ക്കു​റി മ​ഴ കു​റ​ഞ്ഞു. ശ​രാ​ശ​രി 726.1 മി​ല്ലിമീ​റ്റ​ർ പെ​യ്യേ​ണ്ട സ്ഥാ​ന​ത്ത് പെ​യ്ത​ത് 599.7 മി​ല്ലി​മീ​റ്റ​ർ മാ​ത്ര​മാ​ണ്.

ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ആ​ദ്യ​ത്തെ ര​ണ്ടുദി​നം പി​ന്നി​ടു​ന്പോ​ൾ ത​ന്നെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ചി​ച്ചി​രു​ന്നു. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ രൂ​പ​പ്പെ​ട​ൽ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് ഇ​ട​യാ​ക്കി​യ കാ​ഴ്ച​യാ​ണ് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ആ​ശ​ങ്ക​യേ​റ്റി ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ വീ​ണ്ടും ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ക​യാ​ണ്. ഇ​ക്കു​റി​യും ഓ​ഗ​സ്റ്റി​ൽ പ്ര​ള​യ​പ്പെ​യ്ത്തു​ണ്ട ാകു​മെ​ന്ന് ചി​ല സ്വ​കാ​ര്യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി​ക​ളും നേ​ര​ത്തേ പ്ര​വ​ചി​ച്ചി​രു​ന്നു.

Related posts

Leave a Comment