ഉടുമ്പുകളെക്കൊണ്ടു തോറ്റു; എന്തു ചെയ്യണമെന്നറിയാതെ വൈക്കത്തെ കർഷകർവൈ​ക്കം: വൈ​ക്കം, വെ​ച്ചൂ​ർ, ത​ല​യാഴം, ടി​വി​പു​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ടു​ന്പുക ളുടെ ശ​ല്യം രൂ​ക്ഷ​മാ​യ​ത് ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്നു. ഉ​ടു​ന്പ് ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ കോ​ഴി വ​ള​ർ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല.

നാ​ട​ൻ കോ​ഴി​ക​ളെ വ്യാ​പ​ക​മാ​യി വ​ള​ർ​ത്തി കൊ​ണ്ടി​രു​ന്ന ഈ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ നാ​ട​ൻ കോ​ഴി വ​ള​ർ​ത്ത​ൽ പേ​രി​നു പോ​ലു​മി​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്.

താ​റാ​വ് ക​ർ​ഷ​ക​രേ​യും മ​ത്സ്യ​ക​ർ​ഷ​ക​രേ​യും ഉ​ടു​ന്പി​ന്‍റ ഭീ​ഷ​ണി വ​ലി​യ തോ​തി​ൽ ബാ​ധി​ച്ചി​ട്ടു​ണ്ട്. ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ നി​ക​ത്തു​വാ​ൻ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് പൂ​ഴി​മ​ണ്ണ് കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പി​ച്ച​തി​ൽ നി​ന്നാ​ണ് ഉ​ടു​ന്പു​ക​ൾ ഇ​ത്ര​യ​ധി​കം വ​ർധിച്ച​ത്.

ഇ​ത്ത​ര​ത്തി​ൽ നി​ക​ത്ത​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ൾ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്. ഇ​വി​ട​ങ്ങ​ളാ​ണ് ഉ​ടു​ന്പു​ക​ളു​ടെ താ​വ​ളം. ക്ര​മേ​ണ കൃ​ഷി ചെ​യ്യാ​തെ കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും അ​വ വ്യാ​പി​ച്ചു.

കോ​ഴി, താ​റാ​വ്, മ​ൽ​സ്യ​കൃ​ഷി​യി​ലൂ​ടെ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഉ​ടു​ന്പു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന ശ​ല്യ​മൊ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ നടപടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബി ഐ​പ്പ് ജി​ല്ലാ ക​ള​ക്‌‌ടർ​ക്കും വ​നം വ​കു​പ്പിലും പ​രാ​തി ന​ൽ​കി.

Related posts

Leave a Comment