വി​മാ​ന​ത്തി​ന്റെ ശു​ചി​മു​റി​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് ര​ണ്ട​ര​ക്കി​ലോ സ്വ​ര്‍​ണം !

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ വി​മാ​ന​ത്തി​ന്റെ ശു​ചി​മു​റി​യി​ല്‍ നി​ന്ന് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ടു​ത്ത​ത് 2536 ഗ്രാം ​സ്വ​ര്‍​ണം.

അ​ബു​ദാ​ബി​യി​ല്‍ നി​ന്നെ​ത്തി​യ ഗോ ​ഫ​സ്റ്റ് വി​മാ​ന​ത്തി​ന്റെ ശു​ചി​മു​റി​യി​ലാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ഡി​ആ​ര്‍​ഐ കൊ​ച്ചി യൂ​ണി​റ്റ് വി​മാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.

വി​മാ​ന​ത്തി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ സ്വ​ര്‍​ണ​ത്തി​ന് ഏ​ക​ദേ​ശം 1.42 കോ​ടി രൂ​പ​യാ​ണ് വി​പ​ണി​മൂ​ല്യം.

ശു​ചി​മു​റി​യി​ല്‍ ക​റു​ത്തു തു​ണി​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം. ഈ ​സ്വ​ര്‍​ണ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​വ​രെ​ക്കു​റി​ച്ച് വി​വ​രം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

വി​മാ​ന​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

Related posts

Leave a Comment