സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ച് പു​ള്ളി​പ്പു​ലി ! ഒ​ടു​വി​ല്‍ ര​ക്ഷ​ക​രാ​യ​ത് വ​നം​വ​കു​പ്പ്; സം​ഭ​വ​മി​ങ്ങ​നെ…

സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ചി​രു​ന്ന പു​ള്ളി​പ്പു​ലി​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി കാ​ട്ടി​ല്‍ വി​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി ഗോ​രെ​ഗാ​വ് ഈ​സ്റ്റി​ല്‍ ബിം​ബി​സാ​ര്‍ ന​ഗ​ര്‍ പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളി​ലാ​ണ് പു​ള്ളി​പ്പു​ലി ക​യ​റി​യ​ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​ണ് പു​ലി​യെ ആ​ദ്യം ക​ണ്ട​ത്. സ്‌​കൂ​ള്‍ ശു​ചി​മു​റി​യി​ലെ ചെ​റി​യ ജ​ന​ലി​ലൂ​ടെ അ​ക​ത്തു ക​ട​ന്ന പു​ള്ളി​പ്പു​ലി പു​റ​ത്തു​ക​ട​ക്കാ​നാ​കാ​തെ അ​തി​നു​ള്ളി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. മൂ​ന്നു​മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് പു​ള്ളി​പ്പു​ലി​യെ ര​ക്ഷി​ക്കാ​നാ​യ​ത്. സ്‌​കൂ​ള്‍ വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ സ​ഞ്ജ​യ് ഗാ​ന്ധി നാ​ഷ​ന​ല്‍ പാ​ര്‍​ക്ക് (എ​സ്ജി​എ​ന്‍​പി) സ​മീ​പ​ത്താ​യ​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് പു​ള്ളി​പ്പു​ലി ശ​ല്യ​മു​ണ്ട്. സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ പു​ള്ളി​പ്പു​ലി ക​യ​റി​യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് താ​നെ​യി​ല്‍ നി​ന്നെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ഷ​ന​ല്‍ പാ​ര്‍​ക്കി​ലെ സം​ഘ​വും ചേ​ര്‍​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ പു​ലി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. രാ​വി​ലെ സ്‌​കൂ​ളി​ല്‍ എ​ത്തി​യ കു​ട്ടി​ക​ളെ സ്വാ​ഗ​തം ചെ​യ്ത​ത് പു​ള്ളി​പ്പു​ലി​യെ​ക്കു​റി​ച്ചു​ള്ള ക​ഥ​ക​ളാ​ണ്. പു​ള്ളി​പ്പു​ലി​യെ കാ​ണാ​ന്‍ ക​ഴി​യാ​ത്ത​തി​ന്റെ നി​രാ​ശ​യാ​യി​രു​ന്നു ചി​ല​ര്‍​ക്കെ​ങ്കി​ലും ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ച…

Read More

കാമുകന്റെ ടോയ്‌ലറ്റില്‍ നിന്നും യുവതിയ്ക്ക് കിട്ടിയത് ടാംപൂണ്‍ ! യുവതി സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ…

പ്രണയബന്ധം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കമിതാക്കള്‍ പല നുണകളും പരസ്പരം പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ നുണ പറഞ്ഞ ഒരു കാമുകനെ വിദഗ്ധമായി കുടുക്കിയ അനുഭവം പങ്കുവെയ്ക്കുകയാണ് ഒരു പെണ്‍കുട്ടി. കാമുകന്റെ ടോയ്‌ലറ്റില്‍ നിന്നും കിട്ടിയ ടാംപൂണിന്റെ സീരിയല്‍ നമ്പര്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി ഇയാളെ വിദഗ്ധമായി കുടുക്കിയത്. ലോയിസ് സോന്റേഴ്‌സ് എന്ന ടിക്ടോക്ക് അക്കൗണ്ടിലെ വിഡിയോയിലൂടെയാണ് യുവതി സംഭവം വിശദീകരിച്ചത്. ജനുവരി മൂന്നിനായിരുന്നു 23കാരിയായ ലോയിസ് സോന്റേഴ്‌സ് എന്ന യുവതി വിഡിയോ പങ്കുവച്ചത്. ഏകദേശം അമ്പതുലക്ഷം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. ക്ലോസറ്റിനു സമീപത്തായി കുനിഞ്ഞിരിക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. ഒപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു. ‘നിങ്ങളുടെ കാമുകന്റെ അലമാരയില്‍ നിന്നോ മറ്റോ ഒരു ടാംപൂണോ മസ്‌കാരയോ കണ്ടെത്തിയാല്‍ എന്തായിരിക്കും അവസ്ഥ. അവര്‍ അത് നിഷേധിക്കുമെന്ന് ഉറപ്പാണ്. പക്ഷേ, നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍…

Read More

കണ്ണൂരില്‍ സ്‌കൂള്‍ ശുചിമുറിയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു ! സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി…

ആറളത്ത് സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ ശുചിമുറിയില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. ആറളം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ (aralam higher secondary school ) ശുചിമുറിയില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ബോംബ് നിര്‍വീര്യമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഏറെ നാളായി അടച്ചിട്ടിരുന്ന സ്‌കൂള്‍ വൃത്തിയാക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടത്. ശുചിമുറിയില്‍ രണ്ട് നീല ബക്കറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ ബക്കറ്റ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ബക്കറ്റില്‍ ഉമിക്കരിയില്‍ ഒളിപ്പിച്ച് വച്ച നിലയില്‍ രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തുകയും ചെയ്തു. ആദ്യം തേങ്ങയാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് പന്തികേട് തോന്നിയ അധ്യാപകന്‍ ഉടന്‍ തന്നെ ആറളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കിയത്. ആര്‍സെനിക് സള്‍ഫെയ്ഡും കുപ്പിച്ചില്ലും ആണിയും ചേര്‍ത്താണ് ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്.…

Read More

ഹോ ​ആ​ശ്വാ​സ​മാ​യി…​ഇ​ര​ട്ട പ്ര​സ​വി​ച്ച സു​ഖം ! ശൗ​ചാ​ല​യ​ത്തി​ന്റെ വാ​തി​ല്‍ തു​റ​ന്ന് പു​റ​ത്തേ​ക്ക് വ​രു​ന്ന സിം​ഹ​ത്തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

ഒ​രു നാ​ടി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ശൗ​ചാ​ല​യം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ പി​ന്നി​ലാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ് പ​ല കാ​ഴ്ച​ക​ളും. ദൂ​ര​യാ​ത്ര​ക​ള്‍ പോ​കു​മ്പോ​ള്‍ പൊ​തു ശൗ​ചാ​ല​യ​ങ്ങ​ളി​ലി​ല്ലാ​ത്ത​ത് ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന​തി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​വാ​നി​ട​യി​ല്ല. അ​ത്ത​ര​ത്തി​ല്‍ ഒ​രു പൊ​തു ശൗ​ചാ​ല​യ​ത്തി​ല്‍ നി​ന്നു​ള്ള ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഹൈ​വേ സൈ​ഡി​ലു​ള്ള പൊ​തു ശൗ​ചാ​ല​യ​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​രു​ന്ന ആ​ളാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു സിം​ഹ​മാ​ണ് ശൗ​ചാ​ല​യ​ത്തി​ന്റെ വാ​തി​ല്‍ തു​റ​ന്ന് പു​റ​ത്തേ​ക്ക് വ​ന്ന​ത്. വ​ഴി​യി​ലൂ​ടെ പോ​യ​വ​ര്‍ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘നോ​ക്കൂ ശൗ​ചാ​ല​യ​ത്തി​ന​ക​ത്ത് ആ​രാ​ണെ​ന്ന്’ എ​ന്ന് ഒ​രു സ്ത്രീ ​പ​റ​യു​ന്ന​തും ചി​രി​ക്കു​ന്ന​തും വി​ഡി​യോ​യി​ല്‍ കേ​ള്‍​ക്കാം. സിം​ഹം പു​റ​ത്തേ​ക്കി​റ​ങ്ങി അ​വി​ടെ​യു​ള്ള ആ​ളു​ക​ളെ ഒ​ന്നു നോ​ക്കി പി​ന്നി​ലെ ചെ​ടി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് മ​റ​യു​ന്ന​തും വി​ഡി​യോ​യി​ല്‍ കാ​ണാം: ‘അ​വ​ബോ​ധ​ത്തി​ന്റെ ഗു​ണം’, ‘ശു​ചി​ത്വ​ബോ​ധ​മു​ള്ള സിം​ഹം’ തു​ട​ങ്ങി​യ ര​സ​ക​ര​മാ​യ ക​മ​ന്റു​ക​ളാ​ണ് വീ​ഡി​യോ​ക്ക് ല​ഭി​ക്കു​ന്ന​ത്.

Read More

അച്ഛന്‍ മക്കളെ വളര്‍ത്തിയത് തന്റെ ജോലി എന്തെന്ന് അറിയിക്കാതെ ! അച്ഛന്റെ ജോലി ശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതാണെന്ന് അറിഞ്ഞ മൂന്നു പെണ്‍മക്കള്‍ ചെയ്തത്…

സ്വന്തം മക്കള്‍ക്ക് ഒരു കുറവും വരുത്താതെ നോക്കുന്നവരാണ് ലോകത്തെ ഒട്ടുമിക്ക മാതാപിതാക്കളും. തങ്ങള്‍ തങ്ങള്‍ പട്ടിണിയിലായാലും മക്കളെ ഊട്ടണമെന്ന ചിന്തയോടെയാണ് പലരും ജീവിക്കുന്നത്. പലപ്പോഴും മാതാപിതാക്കള്‍ ചെയ്യുന്ന ജോലിയുടെ ബുദ്ധിമുട്ട് മക്കള്‍ അറിയുന്നില്ല. തന്റെ പെണ്‍മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞു വച്ച ഒരു പിതാവാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. തന്റെ ജോലി എന്തെന്ന് അദ്ദേഹം മക്കളോട് ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല. താന്‍ ചെയ്യുന്ന ജോലി എന്താണെന്നു മക്കള്‍ അറിഞ്ഞാല്‍ അത് അവരെ ഏറെ വേദനിപ്പിക്കും എന്ന് ആ പിതാവ് ചിന്തിച്ചു. ജോലി ചെയ്ത ലഭിച്ച പണം കൊണ്ട് അദ്ദേഹം മക്കള്‍ക്ക് വിദ്യാഭ്യസം നല്‍കി. സോഷ്യല്‍ മീഡിയയില്‍ വയറല്‍ ആയി കൊണ്ടിരിക്കുകയാണ് ഈ പിതാവിന്റെ കഥ. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയ ജി എം പി ആകാശാണ് ഇബ്ലീസ് എന്ന പിതാവിന്റെ കഥ പങ്കു വെച്ചത്. ലക്ഷക്കണക്കിനാളുകള്‍ ആണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇബ്ലീസിന്റെ…

Read More

ടോയ്‌ലറ്റിന്റെ സ്ത്രീപുരുഷ സമത്വം ! പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ഥമായ ടോയ്‌ലറ്റിന്റെ ആവശ്യമില്ല; നമ്മുടെ വീടുകളില്‍ അങ്ങനെ തന്നെയല്ലേ; മുരളി തുമ്മാരുക്കുടി പറയുന്നത്…

സ്ത്രീപുരുഷ സമത്വത്തെപ്പറ്റി കൊണ്ടു പിടിച്ച ചര്‍ച്ചകള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമായ ഒരു ചോദ്യം പലരും ചോദിക്കാറുണ്ട്.’എന്നാല്‍ പിന്നെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേറെ വേറെ ടോയ്‌ലറ്റ് എന്തിനാണ് ?’ എന്നത്. ഇക്കാര്യത്തെക്കുറിച്ച് തുറന്ന അഭിപ്രായം പറയുകയാണ് യുഎന്‍ ദുരന്തലഘൂകരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത് മുരളി തമ്മാരക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ടോയ്ലറ്റിലെ സ്ത്രീ പുരുഷ സമത്വം! സ്ത്രീ പുരുഷ സമത്വത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കിടയില്‍ പാരന്പര്യവാദികളുടെ ‘ഉത്തരം മുട്ടിക്കുന്ന’ സ്ഥിരം ചോദ്യമാണ് ‘എന്നാല്‍ പിന്നെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേറെ വേറെ ടോയ്ലറ്റ് എന്തിനാണ്?’ എന്ന്.വാസ്തവത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമായ ടോയ്‌ലറ്റിന്റെ ആവശ്യം ഒന്നുമില്ല. നമ്മുടെ വീടുകളില്‍ ഒക്കെ ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ ഇങ്ങനെ അല്ലെ. അതുകൊണ്ട് സംസ്‌കാരം ഉള്ള ഒരു ജനത ആണെങ്കില്‍ പുരുഷന്മാരും സ്ത്രീകളും അല്ലാത്തവരും ഒക്കെ…

Read More

ആരോടും ഒന്നും ചോദിക്കാതെ തന്നെ എനിക്ക് കാര്യം മനസിലായി… എനിക്ക് മാത്രമേ കാര്യം മനസിലായുള്ളൂ… സ്ത്രീകളുടെ മൂത്രശങ്കയില്‍ വരെ വന്‍ ബിസിനസ് സാധ്യത കണ്ടെത്തുന്നവരെക്കുറിച്ച് യുവതിയുടെ കുറിപ്പ് വൈറലാവുന്നു…

പൊതുവിടങ്ങളില്‍ സ്ത്രീകളെ ഏറ്റവുമധികം വലയ്ക്കുന്ന സംഗതി ഏതെന്നു ചോദിച്ചാല്‍ അത് വൃത്തിയുള്ള ടോയ്‌ലെറ്റുകളുടെ അഭാവമാണ്. ഇ-ടോയ്ലെറ്റുകള്‍ എത്തിയതോടെ ആശങ്കയ്ക്ക് പരിഹാരമായി എന്ന് പലരും ആശ്വസിച്ചിരുന്നു. എന്നാല്‍ ആ വിചാരം അസ്ഥാനത്താണെന്നു തെളിയിക്കുന്ന കാഴ്ചകളാണ് പല ഇ-ടൊയ്‌ലെറ്റുകളിലും ആളുകളെ കാത്തിരിക്കുന്നത്. തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചില്‍ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും കണ്ടാലറയ്ക്കുന്ന കാഴ്ചയെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് ഒരു യുവതി പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ട്രിവാന്‍ഡ്രം-ലെറ്റ്‌സ് മേക്ക് അവര്‍ സിറ്റി ദ് ബെസ്റ്റ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് റീംസ് റീ എന്ന യുവതിയെഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. കണ്ടാല്‍ അറപ്പുളവാക്കുന്ന കാഴ്ചകളുള്ള ഇലക്ട്രോണിക് ടോയ്ലെറ്റിനെക്കുറിച്ചും അതിന്റെ പേരില്‍ ആളുകളുടെ നിസ്സായാവസ്ഥയെ മുതലെടുത്ത് കൊള്ളലാഭം നേടുന്ന കച്ചവടക്കാരെക്കുറിച്ചുമാണ് യുവതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ എന്റെ ഈ ചെറിയ (വലിയ ) മൂത്ര കഥ… ശംഖുമുഖം…..…

Read More

ശൗചാലയ നിര്‍മാണ പദ്ധതിയ്ക്ക പണം അനുവദിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ റോഡിലിറങ്ങി; പ്രതിഷേധക്കാരില്‍ ഒരാളെ കാറിന്റെ ബോണറ്റില്‍ വച്ച് ബിഡിഒ കാര്‍ പറത്തിയത് നാല് കിലോമീറ്റര്‍; വീഡിയോ വൈറല്‍…

  ശൗചാലയം പണിയാന്‍ പണം അനുവദിക്കണമെന്ന ആവശ്യപ്പെട്ട്‌ പ്രതിഷേധിച്ച നാട്ടുകാരില്‍ ഒരാളെ ബോണറ്റില്‍ വച്ചുകൊണ്ട് ബിഡിഒ കാര്‍ ഓടിച്ചത് നാലുകിലോമീറ്റര്‍ ദൂരം. ഉത്തര്‍ പ്രദേശിലെ രാംനഗറിലാണ് സംഭവം ഗ്രാമത്തിലെ ശൗചാലയ നിര്‍മാണ പദ്ധതിക്ക് രണ്ടാംഘട്ട തുക അനുവദിക്കണമെന്ന് ബിഡിഒ പങ്കജ് കുമാര്‍ ഗൗതമിനോട് ആവശ്യപ്പെട്ടുകൊണ്ട് രാംനഗര്‍ വാസികള്‍ ഓഫീസിനു പുറത്ത് പ്രതിഷേധം ആരംഭിച്ചു. എന്നാല്‍ അപ്പോഴും ഗ്രാമവാസികളെ കാണാനോ എന്താണ് ആവശ്യമെന്ന് ചോദിക്കാനോ ആരുമെത്തിയില്ല. അവസാനം പങ്കജ് കുമാര്‍ ഓഫീസിനു പുറത്തെത്തി. എന്നാല്‍ പ്രതിഷേധക്കാരോട് വിവരം ചോദിക്കുന്നതിനു പകരം വാഹനത്തില്‍ കയറി പോകാനൊരുങ്ങി. അതോടെ പ്രതിഷേധക്കാര്‍ പങ്കജ് കുമാറിന്റെ വാഹനത്തെ വളഞ്ഞു.നിരവധി തവണ ഹോണ്‍ മുഴക്കിയിട്ടും പ്രതിഷേധക്കാര്‍ മാറാന്‍ തയ്യാറായില്ല. ഇതിനിടെ പ്രതിഷേധവുമായെത്തിയ ബ്രിജ് പാല്‍ എന്നയാള്‍ പങ്കജിന്റെ വാഹനത്തിന്റെ ബോണറ്റില്‍ കയറി. എന്നാല്‍ അയാള്‍ താഴെ ഇറങ്ങുന്നതിന് മുന്‍പ് തന്നെ വാഹനം മുന്നോട്ട് എടുക്കുകയുമായിരുന്നു. നാലു…

Read More