കുട്ടികളിൽ ഓ​ട്ടി​സ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടോ, എങ്ങനെ തിരിച്ചറിയാം…

ശൈ​ശ​വ​ത്തി​ൽ ത​ന്നെ കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ൾ നി​രീ​ക്ഷി​ച്ചാ​ൽ അ​വ​രി​ൽ ഓ​ട്ടി​സ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും. ഓ​ട്ടി​സ​മു​ള്ള കു​ട്ടി​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന ചി​ല ല​ക്ഷ​ണ​ങ്ങ​ൾ താ​ഴെ​പ​റ​യു​ന്നു.

* ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണി​ൽ നോ​ക്കു​ക​യോ അവരുമായി ഇ​ട​പ​ഴ​കു​ക​യോ ചെ​യ്യി​ല്ല.

* ഇ​ത്ത​രം സ്വ​ഭാ​വ​വൈ​ക​ല്യ​മു​ള്ള​വ​ർ ഒ​ന്നി​നോ​ടും താ​ത്്പ​ര്യം കാ​ണി​ക്കാ​തെ​യും സം​ര​ക്ഷ​ക​രോ​ട് സ്‌​നേ​ഹ​ത്തോ​ടെ പ്ര​തി​ക​രി​ക്കാ​തെ​യും ഇ​രി​ക്കും.

*അ​ച്ഛ​ന​മ്മ​മാ​രോ​ടും മ​റ്റു വേ​ണ്ട​പ്പെ​ട്ട​വ​രോ​ടും അ​ടു​പ്പ​മോ പ​രി​ച​യ​ത്തോ​ടെ ചി​രി​ക്കു​ക​യോ ഇ​ല്ല.

സംസാര വൈകല്യം
* ഓ​ട്ടി​സം കു​ട്ടി​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന മ​റ്റൊ​രു പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ് സം​സാ​ര വൈ​ക​ല്യം. ചി​ല വാ​ക്കു​ക​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ൽ ആ​വ​ര്‍​ത്തി​ച്ചു പ​റ​യു​ന്ന പ്ര​ത്യേ​ക​ത​യും ഇ​വ​രി​ൽ കാ​ണാ​റു​ണ്ട്. സം​സാ​ര​ശേ​ഷി ആ​ദ്യം വ​ള​രു​ക​യും പി​ന്നീ​ട് പെ​ട്ടെ​ന്ന് സം​സാ​രം കു​റ​യു​ന്ന​താ​യും കാ​ണാം.

* ചി​ല ഓ​ട്ടി​സം കു​ഞ്ഞു​ങ്ങ​ൾ ത​ങ്ങ​ളോ​ട് ആ​രെ​ങ്കി​ലും സം​സാ​രി​ക്കു​മ്പോ​ൾ അ​വ​രെ ശ്ര​ദ്ധി​ക്കു​ക​യി​ല്ല. എ​ന്നാ​ൽ, ഒ​രു കൂ​ട്ടം ഓ​ട്ടി​സം കു​ട്ടി​ക​ൾ പ​രി​ചി​ത​രോ​ടും അ​പ​രി​ചി​ത​രോ​ടും ഒ​രു​പോ​ലെ അ​ടു​പ്പം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. മ​റ്റു​ള്ള​വ​ർ ത​ന്‍റെ അ​ടു​ത്തേ​ക്ക് വ​രു​ന്ന​തോ പോ​കു​ന്ന​തോ അ​റി​യാ​ത്ത​താ​യി ഭാ​വി​ക്കു​ന്നു.

മാ​താ​പി​താ​ക്ക​ളെ പി​രി​ഞ്ഞി​രു​ന്നാ​ൽ
* സാ​ധാ​ര​ണ കു​ട്ടി​ക​ളെ പോ​ലെ മാ​താ​പി​താ​ക്ക​ളെ പി​രി​ഞ്ഞി​രു​ന്നാ​ൽ പേ​ടി​യോ, ഉ​ത്ക​ണ്ഠ​യോ ഇ​ത്ത​ര​ക്കാ​ർ കാ​ണി​ക്കു​ക​യി​ല്ല. ഇ​വ​ർ ഒ​റ്റ​യ്ക്ക് ഇ​രി​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നു. സ​ദാ​സ​മ​യ​വും സ്വ​ന്ത​മാ​യ ലോ​ക​ത്ത് വി​ഹ​രി​ക്കു​ന്ന​വ​രാ​കും അ​ധി​കം പേ​രും.

* ഒ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ മ​റ്റു​ള്ള​വ​രെ ഉ​പ​ദ്ര​വി​ക്കു​ക​യും വേ​ദ​നി​പ്പി​ക്കു​ക​യും ചെ​യ്യും.​

വാശിപിടിക്കൽ
* ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ചി​രി​ക്കു​ക, ക​ര​യു​ക, കോ​പി​ക്കു​ക, വാ​ശി​പി​ടി​ക്കു​ക എ​ന്നീ സ്വ​ഭാ​വ​വും ഓ​ട്ടി​സം കു​ട്ടി​ക​ളി​ൽ കാ​ണാം. ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ ഒ​രു​പോ​ലെ ചെ​യ്യാ​നാ​ണ് ഇ​വ​ര്‍​ക്കി​ഷ്ടം.

* നി​ര​ന്ത​ര​മാ​യി കൈ​ക​ൾ ച​ലി​പ്പി​ക്കു​ക, ചാ​ഞ്ചാ​ടു​ക തു​ട​ങ്ങി​യ വി​ചി​ത്ര​മാ​യ പ്ര​വൃ‍​ത്തി​ക​ൾ ഇ​വ​രി​ൽ ക​ണ്ടു​വ​രു​ന്നു. 

വിവരങ്ങൾ: തസ്നി എഫ്.എസ്
ചൈൽഡ് ഡെവലപ്മെന്‍റ് തെറാപ്പിസ്റ്റ്
എസ്‌യുറ്റി ഹോസ്പിറ്റൽ,
തിരുവനന്തപുരം

 

Related posts

Leave a Comment