ഇപ്പോള്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന XBB.1.16 എന്ന ഒമിക്രോണ്‍ വകഭേദം അതീവ അപകടകരം ! ആന്തരികാവയവങ്ങള്‍ തകര്‍ക്കും…

ഇപ്പോള്‍ രാജ്യത്ത് അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്നത് ഒമിക്രോണിന്റെ വകഭേദമായ XBB.1.16 എന്ന് കണ്ടെത്തല്‍. ശ്വാസകോശങ്ങളിലും രക്തക്കുഴലുകളിലും വരെ നേരിട്ട് ബാധിക്കുന്ന ഇത് അന്ത്യന്തം അപകടകരമായ വകഭേദമാണ്.

കോവിഡ് വന്നിട്ടുള്ളവരും മറ്റ് രോഗങ്ങള്‍ ബാധിച്ചവരും പൂര്‍ണ്ണമായും കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ പുതിയ വകഭേദം നിരവധി ജീവന്‍ നഷ്ടപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.

ശ്വാസകോശവും, രക്തക്കുഴലുകളും ആന്തരീകാവയങ്ങള്‍ ഓരോന്നായും കവര്‍ന്നതിന് ശേഷം മാത്രമേ രോഗത്തിന്റെ തീവ്രത അറിയാന്‍ കഴിയുകയൂള്ളു എന്നതാണ് ഇതിന്റെ പ്രത്യേകത.

ഭയപ്പെടാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അടുത്തിടെയായുള്ള വര്‍ധന വീണ്ടും രോഗവ്യാപന സാധ്യതകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

കോവിഡ് പ്രതിരോധം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ നിര്‍ദേശങ്ങളും പുറപ്പെടുവിപ്പിച്ചു കഴിഞ്ഞു. കൂടാതെ സംസ്ഥാനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു കഴിഞ്ഞിരിക്കുകയാണ്..

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരേ മാനദണ്ഡം പാലിച്ചു സ്ഥിരമായി നടത്തി വരുന്ന കോവിഡ് പരിശോധനയുടെ ഫലം ഞെട്ടിക്കുന്നതായിരുന്നു.

ദിവസങ്ങള്‍ക്കു മുന്‍പു വരെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം 0.6 % മാത്രമായിരുന്നുണ്ടായിരുന്നത്.

ഏതാനും ദിവസങ്ങള്‍കൊണ്ട് ഇത് 35% ആയി ഉയര്‍ന്നു. അതായത് നൂറു ടെസ്റ്റ് ചെയ്താല്‍ അതില്‍ മുപ്പത്തിയഞ്ചും പോസിറ്റിവ്.

ചിലയിടങ്ങളില്‍ 25%. മറ്റിടങ്ങളില്‍ കൂടിയും കുറഞ്ഞുമിരിക്കുന്നു. ഒമിക്രോണിന്റെ പുതിയ വകഭേദമായ XBB.1.16 നു വ്യാപന ശേഷി കൂടുതലാണെന്ന് ഇപ്പോഴത്തെ കേസുകളുടെ വര്‍ധന വ്യക്തമാക്കുന്നു.

കൂടുതല്‍ കോവിഡ് കേസുകള്‍ ഉണ്ടാക്കാനുള്ള കഴിവ് പുതിയ വകഭേദമായ XBB.1.16ന് ഉണ്ട് എന്നതാണു പുറത്തു വരുന്ന വിവരങ്ങള്‍.

ഡെല്‍റ്റ വകഭേദത്തിന്റെ അത്ര അപകടകാരിയായി ഒമിക്രോണിലെ ഒരു വകഭേദങ്ങളും ഇതു വരെ മാറിയിട്ടില്ലെന്നതാണ് ഏക ആശ്വാസം.

ഡെല്‍റ്റയെപ്പോലെ നേരിട്ട് ശ്വാസകോശത്തെ ആക്രമിക്കുന്ന സ്വഭാവം ഒമിക്രോണ്‍ മിക്കവാറും കാണിക്കുന്നില്ല. എന്നാല്‍ XBB.1.16 ഒമിക്രോണിലെ മുന്‍ വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്നു എന്നതാണു വ്യത്യാസം.

നേരിട്ട് ശ്വാസകോശത്തില്‍ പറ്റിപ്പിടിച്ച് അപകടമുണ്ടാക്കുന്ന അവസ്ഥയില്‍ എത്തിക്കുമെന്നതാണ് പ്രത്യേകത.

കോവിഡിന്റെ ഒരു തരംഗമുണ്ടായാല്‍ സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ മാസംകൊണ്ടാണു വ്യാപനം കുറയുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ക്കൊപ്പംതന്നെ വേഗത്തില്‍ പടരുന്ന കോവിഡ് മനുഷ്യ വിഭവ ശേഷിയെ ബാധിക്കുന്നതു വലിയ പ്രതിസന്ധിയിലേയ്ക്കാണ് നയിക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപിച്ചാല്‍ ചികിത്സാ സംവിധാനത്തെ സാരമായി ബാധിക്കുമെന്നും ഭയക്കുന്നുണ്ട്.

വാക്സിന്‍ എടുത്തവരിലും രോഗ വ്യാപനം കൂടുകയാണ്. വാക്സിന്‍ എടുത്തവര്‍ക്ക് രോഗം ഗുരുതരമാവാതെ പ്രതിരോധിക്കാം എന്നതാണ് മെച്ചം.

പ്രായമായവര്‍, മറ്റു ഗുരുതര രോഗ ബാധിതര്‍ എന്നിവരുടെ കാര്യത്തില്‍ കുടുതല്‍ ശ്രദ്ധ വേണമെന്നും ഇവര്‍ക്കു കോവിഡ് വന്നാല്‍ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിഭാഗം ആവര്‍ത്തിച്ചു പറയുന്നുണ്ട്.

ഒമിക്രോണ്‍ അപകടമുണ്ടാക്കില്ല, അതുകൊണ്ടു ശ്രദ്ധ വേണ്ട എന്നു കരുതരുത്. ഒരിക്കല്‍ വരുന്നതു പോലെയല്ല, മൂന്നാമതോ നാലാമതോ കോവിഡ് വരുന്നത്.

പല തവണ വരുന്നവരില്‍ വിവിധ അനുബന്ധ രോഗങ്ങള്‍ക്കും സാധ്യത ഏറെയാണ്. കോവിഡ് ഒന്നിലധികം തവണ വരുന്നവരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നെന്നാണ് പഠനം വ്യക്തമാക്കുന്നത്.

മാസ്‌ക് ഉപയോഗിക്കുന്നത് അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ കൈവിടാതിരിക്കുക, പ്രത്യേകിച്ചും ആശുപത്രികളില്‍ ചെല്ലുന്നവരും,പനിയും ജലദോഷവും ഉള്ളവര്‍ മറ്റുള്ളവരുമായി തല്‍ക്കാലം സമ്പര്‍ക്കം ഒഴിവാക്കുകയെന്നതാണ് ഉത്തമം.

Related posts

Leave a Comment