60 രൂ​പ​യ്‌​ക്കു പ​ക​രം 100 രൂ​പ! അ​മി​തചാ​ർ​ജ് ഈ​ടാ​ക്കിയ ഓ​ട്ടോ​ഡ്രൈ​വര്‍ക്ക് എട്ടിന്റെപണി

കാ​ക്ക​നാ​ട്: അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കി​യ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് 15 ദി​വ​സ​ത്തേ​ക്ക് സ​സ്പെ​ന്‍​ഡ് ചെ​യ്തു. എ​റ​ണാ​കു​ളം പ​ന​ന്പ​ള്ളി ന​ഗ​റി​ൽ​നി​ന്നു നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി 60 രൂ​പ​യ്‌​ക്കു പ​ക​രം 100 രൂ​പ വാ​ങ്ങി​യ സം​ഭ​വ​ത്തി​ലാ​ണ് ര​വി​പു​രം നെ​ടും​പ​റ​ന്പ​ത്ത് ജോ​ബി​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ക​യും ഓ​ട്ടം പോ​കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കൊ​ച്ചി മൊ​ണാ​സ്റ്റ​റി റോ​ഡി​ൽ താ​മ​സി​ക്കു​ന്ന വി​ജ​യ​ന്‍റെ ലൈ​സ​ൻ​സും സ​സ്പെ​ന്‍​ഡ് ചെ​യ്തു. ലി​സി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ സ്റ്റാ​ന്‍​ഡി​ൽ​നി​ന്നു ക​ലൂ​ർ ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് ഓ​ട്ടം വി​സ​മ്മ​തി​ച്ച​തി​നാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​തെ​ന്ന് ആ​ർ​ടി​ഒ മ​നോ​ജ്കു​മാ​ർ പ​റ​ഞ്ഞു.

Related posts