‘ഇ​നി​ പീ​ഡി​പ്പി​ച്ചാ​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം’; കോട്ടയത്തെ ഓട്ടോറിക്ഷ പണിമുടക്ക് അവസാനിച്ചു;  ശാ​ശ്വ​തപ​രി​ഹാ​ര​ത്തി​ന് ഇ​ന്ന് ജി​ല്ലാ ക​ളക്‌‌ടറെ ക​ണ്ട് നി​വേ​ദ​നം ന​ല്കും

കോ​ട്ട​യം: ഓ​ട്ടോ മീ​റ്റ​ർ വി​ഷ​യ​ത്തി​ൽ കോ​ട്ട​യം ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ഇ​ന്ന​ലെ ന​ട​ത്തി​യ​ത് സൂ​ച​നാ പ​ണി​മു​ട​ക്കാ​യി​രു​ന്നു​വെ​ന്നും ഇ​നി​യും പീ​ഡ​നം തു​ട​ർ​ന്നാ​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും സം​യു​ക്ത യൂ​ണി​യ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ടി​ത്തു​ട​ങ്ങി. ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു, ബി​എം​എ​സ് എ​ന്നീ യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യാ​ണ് ഇ​ന്ന​ലെ സൂ​ച​നാ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ന​ല്കി​യ​ത്.

ഓ​ട്ടോ മീ​റ്റ​ർ വി​ഷ​യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ട്ടു ക​ണ്ട് നി​വേ​ദ​നം ന​ല്കാ​നും ഇ​ന്ന​ലെ ഉൗ​ട്ടി ലോ​ഡ്ജി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ഐ​എ​ൻ​ടി​യു​സി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സാ​ബു പു​തു​പ്പ​റ​ന്പ​ൻ, എം.​പി.​സ​ന്തോ​ഷ്കു​മാ​ർ, ടോ​ണി തോ​മ​സ്, സി​ഐ​ടി​യു​വി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സു​നി​ൽ തോ​മ​സ്, ബി​എം​എ​സ് യൂ​ണി​യ​ൻ പ്ര​തി​നി​ധി ന​ളി​നാ​ക്ഷ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രെ ശ​ല്യം ചെ​യ്യു​ന്ന​ത് ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് പ​റ​ഞ്ഞു. അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ ജി​ല്ല​യൊ​ട്ടാ​കെ അ​നി​ശ്ചി​ത​കാ​ല ഓ​ട്ടോ പ​ണി​മു​ട​ക്കി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു. ഓ​രോ സ്ഥ​ല​ത്തേ​ക്കു​മു​ള്ള നി​ര​ക്ക് ച​ർ​ച്ച ചെ​യ​്ത് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് എ​തി​ര​ല്ലെ​ന്നും ഫി​ലി​പ്പ് ജോ​സ​ഫ് പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ജി​ല്ല​യി​ലെ ഓ​ട്ടോ​ക​ളി​ൽ മീ​റ്റ​റി​ട്ട് ഓ​ട​ണ​മെ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത്. കോ​ട്ട​യ​ത്ത് ഓ​ട്ടോ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ഇ​തു​പോ​ലെ ക​ള​ക്ട​ർ​മാ​രും ആ​ർ​ഡി​ഒ​മാ​രും ശ്ര​മി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട​താ​ണ്. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും തി​രി​ച്ച് ഓ​ട്ടം കി​ട്ടാ​ത്ത​തു​മാ​ണ് മീ​റ്റ​ർ തു​ക​യ്ക്ക് ഓ​ടാ​ൻ ക​ഴി​യാ​ത്ത​തെ​ന്നാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പെ​ട്രോ​ൾ ചാ​ർ​ജ് വ​ർ​ധ​ന​ മൂ​ലം പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ.

Related posts