ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണം: എ.​വി. ജോ​ർ​ജി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും; പ്രതിയാക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ആ​ലു​വ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി.​ജോ​ർ​ജി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം. കേ​സി​ൽ ജോ​ർ​ജി​നെ പ്ര​തി​യാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ജോ​ർ​ജി​നെ നേ​ര​ത്തെ ര​ണ്ട് ത​വ​ണ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ ജോ​ർ​ജി​ന് വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്ഥ​ലം​മാ​റ്റു​ക​യും പി​ന്നീ​ട് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

Related posts