ന​വ​കേ​ര​ളാ​സ​ദ​സി​ൽ പ​ങ്കെ​ടു​ത്ത കാ​ര​ണ​ത്താ​ൽ കോ​ൺ​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്‌ത എ.വി ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നൽകും; എ.കെ ബാ​ല​ൻ

പാ​ല​ക്കാ​ട് ന​വ​കേ​ര​ളാ​സ​ദ​സി​ൽ പ​ങ്കെ​ടു​ത്ത കാ​ര​ണ​ത്താ​ൽ മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​വി ഗോ​പി​നാ​ഥി​നെ കോ​ൺ​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നെ​തി​രെ സി​പി​എം നേ​താ​വ് എ. ​കെ ബാ​ല​ൻ. കെ ​പി സി ​സി​യു​ടേ​താ​യി​രു​ന്നു ന​ട​പ​ടി.

ഗോ​പി​നാ​ഥി​നെ ഇ​ല്ലാ​താ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്, കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്, രാ​ഷ്ട്രീ​യ​മാ​യി ഗോ​പി​നാ​ഥ് ആ​ലോ​ചി​ക്ക​ട്ടെ​യെ​ന്ന് എ. ​കെ ബാ​ല​ൻ പ​റ​ഞ്ഞു.

ഗോ​പി​നാ​ഥ് ചെ​യ്ത​തി​ലും ഗു​രു​ത​ര​മാ​യ തെ​റ്റാ​ണു ഷാ​ഫി പ​റ​മ്പി​ൽ ചെ​യ്ത​ത്. ഗോ​പി​നാ​ഥ് നേ​രി​ട്ട് പ​റ​ഞ്ഞ​തി​നു ന​ട​പ​ടി​യെ​ന്നും കാ​ണാ​മ​റ​യ​ത്തി​രു​ന്ന് പ​റ​ഞ്ഞ​വ​ർ​ക്കെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യി​ല്ലെ​ന്നും എ.​കെ ബാ​ല​ൻ കു​റ്റ​പ്പെ​ടു​ത്തി. ഗോ​പി​നാ​ഥി​ന് രാ​ഷ്ട്രീ​യ സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗോ​പി​നാ​ഥ് മാ​ത്ര​മ​ല്ല ഇ​നി​യും കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു നി​ന്നും പ​ല​രും വ​രു​മെ​ന്നും രാ​ഷ്ട്രീ​യ​മാ​യി അ​വ​ർ തീ​രു​മാ​ന​മെ​ടു​ത്താ​ൽ പാ​ർ​ട്ടി പോ​സി​റ്റീ​വ് ആ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കും. അ​ങ്ങ​നെ വ​ന്ന എ​ല്ലാ​വ​ർ​ക്കും രാ​ഷ്ടീ​യ സം​ര​ക്ഷ​ണം മാ​ത്ര​മ​ല്ല ന​ല്ല പ​ദ​വി​യും കൊ​ടു​ക്കാ​നാ​ണ് എ​ക്കാ​ല​ത്തും പാ​ർ​ട്ടി ശ്ര​മി​ച്ചി​ട്ടു​ള്ള​തെ​ന്ന് എ.​കെ ബാ​ല​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment