ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച് 11 മരണം; 12 പേരെ കാണാതായി

ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച മ​​​രാ​​​പി അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​ൽ​​​നി​​​ന്ന് 11 മൃ​​​ത​​​ദേേ​​​ഹ​​​ങ്ങ​​​ൾ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​ണ്ടെ​​​ടു​​​ത്തു. മ​​​ല​​​ക​​​യ​​​റ്റ​​​വി​​​നോ​​​ദ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

12 പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. തി​​​ങ്ക​​​ളാ​​​ഴ്ച വീ​​​ണ്ടും ചെ​​​റി​​​യ​​​തോ​​​തി​​​ൽ അ​​​ഗ്നി​​​പ​​​ർ​​​വ​​​ത സ്ഫോ​​​ട​​​നം ഉ​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​ന്നു.

ഞാ​​​യ​​​റാ​​​ഴ്ച അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​ൽ​​​നി​​​ന്ന് മൂ​​​ന്നു കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ൽ ചാ​​​രം പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യ​​​ത്ത് 75 പേ​​​ർ മ​​​ല​​​ക​​​യ​​​റ്റ​​​വി​​​നോ​​​ദ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഒ​​​ട്ടേ​​​റെ​​​പ്പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞു. പ​​​ല​​​ർ​​​ക്കും പൊ​​​ള്ള​​​ലേ​​​റ്റി​​​ട്ടു​​​ണ്ട്.

സു​​​മാ​​​ത്ര ദ്വീ​​​പി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന മ​​​രാ​​​പി അ​​​ഗ്നി​​​പ​​​ർ​​​വ​​​തം മ​​​ല​​​ക​​​യ​​​റ്റ​​​വി​​​നോ​​​ദ​​​ക്കാ​​​രു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​യാ​​​ണ്.

Related posts

Leave a Comment