ആ​യി​ക്ക​ര ക​ട​പ്പു​റ​ത്ത് പ്ലാ​സ്റ്റി​ക് ചാ​ക​ര; വൃത്തിയാക്കിതരണമെന്ന തൊഴിലാളകളുടെ ആവശ്യം പരിഗണിക്കാതെ അധികൃതർ

 

ക​ണ്ണൂ​ർ: ആ​യി​ക്ക​ര ക​ട​പ്പു​റ​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ കൂ​ന്പാ​രം. മ​ത്സ്യ​ബ​ന്ധ​നം ന​ട​ക്കു​ന്ന ക​ട​പ്പു​റ​ത്താ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ഉ​പ​യോ​ഗി​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, ഓ​യി​ൽ കാ​നു​ക​ൾ, തെ​ർ​മോ കൂ​ള​ർ, പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ൾ എ​ന്നി​വ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ന്നു.

കൂ​ടാ​തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​ല​ക​ളും ഒ​രു ഭാ​ഗ​ത്ത് കൂ​ട്ടി​യി​രി​ക്കു​ന്നു. ക​ട​പ്പു​റ​ത്ത് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ വ​ച്ച് വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

ക​ട​ലോ​രം പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും അ​ത് നീ​ക്കം ചെ​യ്യാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment