ഒ​രു കംപ്യൂട്ടറും പത്ത് ജീ​വ​ന​ക്കാ​രും..!ഇവിടെ എല്ലാം ഹെെട്ടെക്കാണേ; തളിപ്പറമ്പിലെ എക്സൈസ് ഓഫീസ് കാര്യങ്ങൾ ഇങ്ങനെ…


ത​ളി​പ്പ​റ​മ്പ: ത​ളി​പ്പ​റ​മ്പ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ മൂ​ന്നാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ൽ ആ​കെ​യു​ള്ള​ത് ഒ​രു കം​പ്യൂ​ട്ട​ർ. ഡെ്രെ​വ​ർ ഉ​ൾ​പ്പെ​ടെ പ​ത്ത് ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന​ത്.

സ​ർ​ക്കാ​ർ ഒ​ഫീ​സി​ലെ പ്ര​വൃ​ത്ത​ന​ങ്ങ​ൾ ഏ​ല്ലാം ഡി​ജി​റ്റ​ലെ​സ് ചെ​യ്യു​ന്ന കാ​ല​ത്താ​ണ് ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ന് ഇൗ​സ്ഥി​തി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ഉ​ണ്ടെ​ങ്കി​ല്‍ ഒ​രു ദി​വ​സ​ത്തി​ല്‍ പ​കു​തി​യും ഓ​ഫീ​സി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ ത​കി​ടം മ​റി​യും.

മേ​ലു​ദ്യോ​ഗ​സ്ഥ​ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​നാ​യി കം​പ്യൂ​ട്ട​ര്‍ വി​ട്ട് ന​ല്‍​കി​യാ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ക​ഴി​യു​ന്ന​ത് വ​രെ കം​പ്യൂ​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം അ​വ​താ​ള​ത്തി​ലാ​കും.

നാ​ട് മൊ​ത്തം ഹെെ​ട്ടെ​ക്കാ​ണെ​ന്ന് പ​റ​ഞ്ഞു ന​ട​ക്കു​ന്ന സ​ർ​ക്കാ​ർ ഒ​രു കം​പ്യൂ​ട്ട​റേ​ങ്കി​ലും അ​നു​വ​ദി​ച്ചാ​ൽ കു​റ​ച്ചു​കൂ​ടി ന​ന്നാ​യി ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ.

Related posts

Leave a Comment