ജീ​വ​ന​ക്കാ​രില്ലാതെ ത​ളി​പ്പ​റ​മ്പ് വി​ല്ലേ​ജ് ഓ​ഫീ​സ് ; സാമ്പത്തിക വർഷം എല്ലാ ജോലികളും എങ്ങനെ തീർക്കുമെന്ന ആശങ്കയിൽ  മൂന്ന് ജീവനക്കാർ


ത​ളി​പ്പ​റ​മ്പ്: ജീ​വ​ന​ക്കാ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന ത​ളി​പ്പ​റ​ന്പ് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി. ആ​കെ​യു​ള്ള എ​ട്ട് ജീ​വ​ന​ക്കാ​രി​ല്‍ ര​ണ്ടു​പേ​ര്‍ ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി​ക്കും ര​ണ്ടു​പേ​ര്‍ റ​വ​ന്യു റി​ക്ക​വ​റി ഡ്യൂ​ട്ടി​ക്കും പോ​യ​തോ​ടെ​യാ​ണ് ഓ​ഫീ​സി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​കി​ടം മ​റി​ഞ്ഞ​ത്.

ശേ​ഷി​ക്കു​ന്ന നാ​ലു​പേ​രി​ല്‍ ഒ​രാ​ള്‍ പ്രൊ​മോ​ഷ​നാ​യി പോ​യ​തും ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​നു കാ​ര​ണ​മാ​യി. പ്രൊ​മോ​ഷ​നാ​യി പോ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ്ഥാ​ന​ത്തേ​ക്ക് ര​ണ്ട് മാ​സം മു​മ്പേ ത​ന്നെ പു​തി​യ ആ​ളെ നി​യ​മി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​യി​ട്ടു​ണ്ടെ​ങ്കി​ലും നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല.

മൂ​ന്ന് ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് നി​ല​വി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ത​ദ്ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ത്യേ​ക ഡ്യൂ​ട്ടി​ക്കാ​യി പോ​യ ര​ണ്ടു ജീ​വ​ന​ക്കാ​ര്‍​ക്ക് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ ആ ​ഡ്യൂ​ട്ടി കൂ​ടി ചെ​യ്യേ​ണ്ടി വ​രും.

ജ​നു​വ​രി മു​ത​ല്‍ മാ​ര്‍​ച്ച് വ​രെ​യു​ള്ള മൂ​ന്ന് മാ​സ കാ​ല​യ​ള​വി​ലാ​ണ് റ​വ​ന്യൂ റി​ക്ക​വ​റി​ക്കാ​യി വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍ നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്. ഈ ​മാ​സ​ങ്ങ​ളി​ലാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ന​ല്ല തി​ര​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മാ​ര്‍​ച്ച് മാ​സം അ​വ​സാ​ന​മാ​വു​മ്പോ​ഴേ​ക്കും വി​വി​ധ​യി​നം നി​കു​തി പി​ര​ക്കേ​ണ്ട​തു​മു​ണ്ട്. സാ​ന്പ​ത്തീ​ക വ​ർ​ഷാ​വ​സാ​ന​മാ​കു​ന്ന മാ​ര്‍​ച്ച് ആ​കു​മ്പോ​ഴേ​ക്കും ത​ങ്ങ​ള്‍ ഇ​തെ​ല്ലാം എ​ങ്ങ​നെ ചെ​യ്ത് തീ​ര്‍​ക്കും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വു​കാ​ര​ണം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കും മ​റ്റും പ​ല​ത​വ​ണ ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങേ​ണ്ട ഗ​തി​കേ​ടും അ​നു​ഭ​വി​ച്ചു വ​രി​ക​യാ​ണ്.

Related posts

Leave a Comment