അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയും പുഴുക്കളും! വാ​ട്ട​ർ പ്യൂ​രി​ഫ​യ​റി​ൽ ച​ത്ത പ​ല്ലി​യും

തൃ​ശൂ​ർ: ചേ​ല​ക്ക​ര പാ​ഞ്ഞാ​ള്‍ തൊ​ഴൂപ്പാ​ടം 28ാം ന​മ്പ​ര്‍ അങ്കണവാ​ടി​യി​ലെ കു​ടി​വെ​ള്ള വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ ച​ത്ത എ​ലി​യു​ടെ​യും, പു​ഴു​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി.

സ്വാ​ത​ന്ത്ര്യദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അങ്കണ​വാ​ടി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും പ​രി​പാ​ടി​ക​ൾ​ക്കാ​യി വ​ന്ന​പ്പോ​ഴാ​ണ് സംഭവം.

അ​ടു​ക്ക​ള​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വാ​ട്ട​ർ പ്യൂരി​ഫ​യ​റി​നു​ള്ളി​ൽ ച​ത്ത പ​ല്ലി​യെ​യും ക​ണ്ടെ​ത്തി.

വാ​ട്ട​ർ ടാ​ങ്ക് മാ​സ​ങ്ങ​ളോ​ള​മാ​യി വൃ​ത്തി​യാ​ക്കാ​തെ കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്ന് പ​റ​യു​ന്നു.

ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പോ​ലീ​സി​നെ​യും ആ​രോ​ഗ്യ വ​കു​പ്പി​നെ​യും വി​വ​ര​മ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി.

പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​യ് തോ​മ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment