ബാബാ രാംദേവിന്റെ ഭജന്‍ റിയാലിറ്റി ഷോ! വിധികര്‍ത്താവായി രാംദേവിനൊപ്പം ബോളിവുഡ് സുന്ദരിയും; പുത്തന്‍ ചാനലിലെ പുത്തന്‍ റിയാലിറ്റി ഷോയെക്കുറിച്ചറിയാം

ബിസിനസില്‍ ബാബാ രാംദേവ് പരീക്ഷിക്കാത്തതായി ഒന്നുമില്ല. ഭക്ഷണം, ലസ്ത്രം തുടങ്ങി പലവിധ കച്ചവടങ്ങളും യോഗാഗുരു കൂടിയായ രാംദേവ് നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഭജന്‍ റിയാലിറ്റി ഷോയുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്തെത്തുന്നു. യുവാക്കളെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ലൈഫ് ഓഫ് ഓകെ എന്ന ചാനലിലൂടെയാണ് രാംദേവ് റിയാലിറ്റി ഷോയുമായി എത്തുന്നത്. ചാനല്‍ സ്റ്റാര്‍ ഭാരത് എന്ന പേരിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ റിയാലിറ്റി ഷോ എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഓം ശാന്തി ഓം’ എന്നാണ് റിയാലിറ്റി ഷോയുടെ പേര്. ഹരിയാനയിലെ കര്‍ഷക കുടുംബത്തില്‍ പിറന്ന റാം കൃഷ്ണ യാദവാണ് യോഗാഗുരു ബാബാ രാംദേവ് ആയി മാറിയത്.

എട്ടാം ക്ലാസില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിച്ച രാംദേവ് പിന്നീട് സന്യാസം സ്വീകരിക്കുകയായിരുന്നു. പുതിയതായി അവതരിപ്പിക്കുന്ന ഭജന്‍ റിയാലിറ്റി ഷോയില്‍ ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹയാണ് രാംദേവിനൊപ്പം വിധികര്‍ത്താവായി എത്തുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഓം ശാന്തി ഓംമിന്റെ ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. കണ്ടെംപററി ശൈലിയിലുള്ള ഭക്തിഗാനങ്ങളും ഭജനുകളുമായിരിക്കും റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികള്‍ ആലപിന്നു. ഇത് രണ്ടാം തവണയാണ് സോനാക്ഷി സിന്‍ഹ ഒരു റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തുന്നത്. ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍ 2 ഡാന്‍സ് റിയാലിറ്റി ഷോയിലും സൊനാക്ഷി വിധികര്‍ത്താവായിരുന്നു. ഹരിയാനയിലെ കര്‍ഷക കുടുംബത്തില്‍ പിറന്ന റാം കൃഷ്ണ യാദവ് ആണ് യോഗാഗുരു ബാബാ രാംദേവ് ആയി മാറിയത്. എട്ടാം ക്ലാസില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിച്ച രാംദേവ് പിന്നീട് സന്ന്യാസം സ്വീകരിക്കുകയായിരുന്നു. യോഗ, മരുന്നു വ്യവസായം എന്നിവയില്‍ നിന്നും കോടികളുടെ വരുമാനമാണ് ബാബാ രാംദേവിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Related posts