കാത്തിരിപ്പിനു പത്തുവര്‍ഷം! കുടുംബനാഥനെ കാത്ത് ഉറങ്ങാതെ ഒരുകുടുംബം; ഒക്ടോബര്‍ ഒമ്പതിന് ബാബുവിന്റെ മൂത്ത മകളുടെ മനസ്സമ്മതമാണ്; അതിനു മുമ്പ് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കുടുംബം.

സ്വ​ന്തം ലേ​ഖ​ക​ൻ

കു​ട്ട​നെ​ല്ലൂ​ർ: പ​ത്തു​വ​ർ​ഷ​മാ​യി അ​വ​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്; ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട മ​ക​നു​വേ​ണ്ടി, പ്രി​യ​ത​മ​നു​വേ​ണ്ടി, സ്നേ​ഹ​നി​ധി​യാ​യ അ​ച്ഛ​നു​വേ​ണ്ടി…

2008 സെ​പ്റ്റം​ബ​ർ 30നു കാ​ണാ​താ​യ കു​ട്ട​നെ​ല്ലൂ​ർ കോ​ള​ജ് റോ​ഡി​ൽ പു​റ​ന്പോ​ക്കുഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന ബാ​ബു​വി​നുവേ​ണ്ടി ഒ​രു കു​ടുംബം മു​ഴു​വ​ൻ കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു പ​ത്തു​വ​ർ​ഷം തി​ക​യു​ന്നു. അ​ച്ഛ​നും അ​മ്മ​യും ഭാ​ര്യ​യും മൂ​ന്നു പെ​ണ്‍​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ക​ണ്ണു​നീ​ർ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി​ട്ടും തോ​ർ​ന്നി​ട്ടി​ല്ല.

പെ​യി​ന്‍റ് പ​ണി​ക്കാ​ര​നാ​യ ബാ​ബു നാ​ട്ടു​കാ​ർ​ക്കും വീ​ട്ടു​കാ​ർ​ക്കും പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു. പ​ത്തു​വ​ർ​ഷം മു​ൻ​പ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽനി​ന്നു പ​ണിക​ഴി​ഞ്ഞ് രാ​ത്രി തൃ​ശൂ​ർ കു​റു​പ്പം റോ​ഡി​ൽ ബ​സി​റ​ങ്ങി​യ ബാ​ബു​വി​നെ ആ​രും പിന്നീടു ക​ണ്ടി​ട്ടി​ല്ല.

ബാ​ബു എ​ങ്ങോ​ട്ടു​പോ​യെ​ന്ന് ഇ​പ്പോ​ഴും ആ​ർ​ക്കു​മ​റി​യി​ല്ല. കാ​ണാ​താ​യ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ഒ​ല്ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണം എ​വി​ടെ​യു​മെ​ത്തി​യി​ല്ല. ശ​ത്രു​ക്ക​ളൊ​ന്നും ബാ​ബു​വി​നി​ല്ലെ​ന്നും കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ബാ​ബു എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രു​മാ​യും വ​ള​രെ ന​ല്ല ബ​ന്ധ​ത്തി​ലാ​യി​രു​ന്നു.

തി​ക​ച്ചും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ബു​വി​ന്‍റെ തി​രോ​ധാ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​റി​യാ​വു​ന്നി​ട​ത്തെ​ല്ലാം വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി. പോ​ലീ​സ് അ​ന്വേ​ഷ​ണം നി​ല​ച്ചെ​ങ്കി​ലും വീ​ട്ടു​കാ​ർ ഇ​പ്പോ​ഴും ത​ങ്ങ​ളു​ടേ​താ​യ രീ​തി​യി​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ കുന്നുണ്ട്.

ബാ​ബു​വി​ന്‍റെ ഭാ​ര്യ കൂ​ലി​പ്പ​ണി​ക്കു പോ​യാ​ണ് ഇ​പ്പോ​ൾ കു​ടും​ബം ക​ഴി​യു​ന്ന​ത്. ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​നു ബാ​ബു​വി​ന്‍റെ മൂ​ത്തമ​ക​ളു​ടെ മ​ന​സ്സ​മ്മ​ത​മാ​ണ്. അ​തി​നുമു​ന്പ് ബാ​ബു വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​കു​ടും​ബം.

Related posts