ആ​റു ജി​ല്ല​ക​ളി​ൽ നാ​ളെ​ താ​പ​നി​ല മു​ന്ന​റി​യി​പ്പ്; സാ​ധാ​ര​ണ​യേ​ക്കാ​ൾ ര​ണ്ടു​മു​ത​ൽ നാ​ലു ഡി​ഗ്രി​വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​റു ജി​ല്ല​ക​ളി​ൽ  ബു​ധ​നാ​ഴ്ച​  ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ക​ടു​ത്ത ചൂ​ടി​നാ​ണ് സാ​ധ്യ​ത. ഒ​ന്നാം​ഘ​ട്ട അ​ല​ർ​ട്ടാ​യ യെ​ല്ലോ അ​ല​ർ​ട്ടാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​യേ​ക്കാ​ൾ ര​ണ്ടു​മു​ത​ൽ നാ​ലു ഡി​ഗ്രി​വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തി​ൽ ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ആ​രോ​ഗ്യ​വ​കു​പ്പ് അ​ട​ക്കം ചി​ല മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. സൂ​ര്യാ​ഘാ​ത​ത്തി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ൽ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ 11 മു​ത​ൽ മൂ​ന്നു​വ​രെ പു​റ​ത്തു ക​ഴി​യു​ന്ന​ത് ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ഉ​യ​ര്‍​ന്ന ചൂ​ട് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഉ​യ​ര്‍​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ര്‍​ജ​ലീ​ക​ര​ണം തു​ട​ങ്ങി​യ നി​ര​വ​ധി ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കും. അ​തു​കൊ​ണ്ട് പൊ​തു​ജ​ന​ങ്ങ​ള്‍ താ​ഴെ​പ്പ​റ​യു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Related posts

Leave a Comment