ഇതും ഒരമ്മയോ? സ്വന്തം കുഞ്ഞിനെ അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്ത് അമ്മ! കൊറിയര്‍ ജീവനക്കാരന്റെ നല്ല മനസ് ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് ഇങ്ങനെ

ഇവരും അമ്മ തന്നെയോ? ഇങ്ങനെ ചോദിച്ചു പോയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. മാതൃസ്‌നേഹത്തിന്റെ വാത്സല്യവും ചൂടും ആറിയേണ്ട പ്രായത്തില്‍ പ്ലാസ്റ്റില്‍ കവറില്‍ ഒരു കൈകുഞ്ഞിന്റെ യാത്രയാണ് ലോകശ്രദ്ധ നേടുന്നത്. സ്വന്തം കുഞ്ഞിനെ പാക്ക് ചെയ്ത് അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്ത് മനുഷ്യ മനസാക്ഷിയെ വെല്ലുവിളിച്ചിരിക്കുകയാണ് ഈ അമ്മ.

ചൈനയിലെ ഫൂച്ചൗവിലാണ് സംഭവം. സ്വന്തം കുഞ്ഞിനെ പാക്ക് ചെയ്ത് അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്തതിന് 24കാരിയായ അമ്മ ലൂവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷം കൊറിയറുകാരനെ ഏല്‍പിക്കുകയായിരുന്നു.കവറിലെന്താണെന്ന് കൊറിയറുകാരന്‍ ചോദിച്ചെങ്കിലും അവര്‍ മറുപടി പറഞ്ഞില്ല.

അനാഥാലയത്തിന്റെ വിലാസമായിരുന്നു പൊതിയില്‍ രേഖപ്പെടുത്തിയിരുന്നത്. ഉള്ളില്‍ നിന്ന് അനക്കവും ഞെരക്കവും കേട്ടതിനെ തുടര്‍ന്ന് പൊതിയഴിച്ചപ്പോഴാണ് ഉള്ളില്‍ ജീവനുള്ള കുട്ടിയെ കാണുന്നത്. ലൂവിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തെന്നും സുരക്ഷിതയായി ഇരിക്കുന്നുവെന്നും പോലീസ് അറിയിച്ചു.

Related posts