ന​ഴ്സു​മാ​ർ​ക്ക് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്; മെ​ഡ്സി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി സി​ഇ​ഒ രാ​ഹു​ൽ ച​ക്ര​പാ​ണി റി​മാ​ൻ​ഡി​ൽ

ക​ണ്ണൂ​ർ: ന​ഴ്സു​മാ​ർ​ക്ക് വി​ദേ​ശ ജോ​ലി​ക്കാ​യി വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യെ​ന്ന ന​ഴ്സിം​ഗ് കൗ​ൺ​സി​ലി​ന്‍റെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ക​ണ്ണൂ​ർ മെ​ഡ്സി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി സി​ഇ​ഒ രാ​ഹു​ൽ ച​ക്ര​പാ​ണി റി​മാ​ൻ​ഡി​ൽ.ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ദ്ദേ​ഹ​ത്തെ ര​ണ്ടാ​ഴ്ച​ത്തേ​യ്ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഖ​ത്ത​റി​ൽ ജോ​ലി​ചെ​യ്യു​ന്ന ര​ണ്ടു ന​ഴ്സു​മാ​ർ​ക്ക് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ നേ​ര​ത്തെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി പി​ന്നീ​ട് ഡി​ജി​പി ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ ര​ജി​സ്ട്രാ​റു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച​യാ​ണ് രാ​ഹു​ൽ ച​ക്ര​പാ​ണി അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

വി​ദേ​ശ​ത്ത് പോ​കു​ന്ന ന​ഴ്സു​മാ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ച്ച് ഗു​ഡ് സ്റ്റാ​ൻ​ഡിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കേ​ണ്ട​ത് കേ​ര​ള ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ് വൈ​വ്സ് കൗ​ൺ​സി​ലാ​ണ്. ഇ​തു നി​ർ​ബ​ന്ധ​വു​മാ​ണ്. ന​ഴ്സു​മാ​ർ ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ച്ചാ​ൽ ജോ​ലി ന​ൽ​കു​ന്ന വി​ദേ​ശ​ത്തു​ള്ള സ്ഥാ​പ​ന​ത്തി​ന് കൗ​ൺ​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​യ​ച്ചു​കൊ​ടു​ക്കും. ഇ​തി​ന്‍റെ പ​ക​ർ​പ്പ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും ന​ൽ​കും.

ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ ഇ​ട​നി​ല​യാ​യി നി​ന്ന് മെ​ഡ്സി​റ്റി വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് രാ​ഹു​ൽ ച​ക്ര​പാ​ണി​ക്കെ​തി​രേ​യു​ള്ള കേ​സ്.ര​ണ്ടു ന​ഴ്സു​മാ​രി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യ​ശേ​ഷം ഇ​വ​ർ​ക്ക് ഗു​ഡ് സ്റ്റാ​ൻ​ഡിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ വ്യാ​ജ പ​ക​ർ​പ്പ് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts