കുഞ്ഞുങ്ങളെ വളർത്തുക എന്നത് വലിയ ടാസ്ക് ആണ്. ഇപ്പോഴിതാ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുഞ്ഞിനെ നോക്കാനായി ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച യുവാവിന്റെ വാർത്തയാണിത്. സമൂഹ മാധ്യമങ്ങളിൽ 11,000 -ത്തോളം ഫോളോവേഴ്സുള്ള ‘ജാസ്മിന്റെ ഡാഡ്’ എന്നറിയപ്പെടുന്ന 32 കാരനായ പിതാവിന്റെ പോസ്റ്റാണ് ഇത്.
2023 മെയ് മാസത്തിലാണ് അദ്ദേഹത്തിന് ഒരു മകൾ ജനിച്ചത്. ഭാര്യ മെറ്റേണിറ്റി ലീവ് കഴിഞ്ഞ് തിരികെ സർക്കാർ ജോലിയിലേക്ക് പ്രവേശിച്ചതോടെ കുഞ്ഞിനെ നോക്കുന്ന കടമ ഇദ്ദേഹത്തിനായി. അങ്ങനെയാണ് ജോലി രാജിവച്ച് കുഞ്ഞിനെ നോക്കാനായി അദ്ദേഹം ഇരുന്നത്.
വളർത്തുമൃഗങ്ങളുടെ ഭക്ഷണ വിൽപ്പന നടത്തുന്ന കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് പ്രതിമാസം 20,000 യുവാൻ (ഏകദേശം 2.3 ലക്ഷം രൂപ) ആയിരുന്നു ശമ്പളം. അതിനാൽ കുഞ്ഞിനെ നോക്കാൻ മറ്റൊരാളെ നിയമിക്കാനും അദ്ദേഹത്തിനായില്ല.
ജോലി തിരക്ക് കാരണം ഭാര്യ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് വീട്ടിലേക്ക് വരുന്നത്. ഒടുവില്‍ തങ്ങളുടെ കുടുംബ ജീവിതം വേര്‍പിരിയലിന്റെ വക്കിലെത്തിയെന്നും പിതാവ് കുറിച്ചു. പ്രസവാനന്തര വിഷാദ രോഗം ബാധിച്ചെന്നും അദ്ദേഹം എഴുതി.