ഹൃ​ദ​യം ത​ക​ർ​ന്ന​പോ​ലെ…​ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രാ​ജ​യ​ത്തി​ൽ ന​ടി രേ​ഖ ഭോ​ജി​ന്‍റെ കു​റി​പ്പ്

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യു​ടെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ കു​റി​പ്പു​മാ​യി തെ​ലു​ങ്ക് ന​ടി രേ​ഖ ഭോ​ജ്. ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത് ഹൃ​ദ​യം ത​ക​ർ​ന്ന​തുപോ​ലെ തോ​ന്നു​ന്നു​വെ​ന്നും എ​ങ്കി​ലും ത​ന്‍റെ ഭാ​ര​തം മ​ഹ​ത്ത​ര​മാ​ണെ​ന്നും രേ​ഖ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഹൃ​ദ​യം ത​ക​ർ​ന്ന​തുപോ​ലെ തോ​ന്നു​ന്നു. എ​ങ്കി​ലും എ​ന്‍റെ ഭാ​ര​തം മ​ഹ​ത്ത​ര​മാ​ണ്, ടൂ​ർ​ണ​മെ​ന്‍റി​ൽ ഉ​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു, ജ​യ് ഹി​ന്ദ് -രേ​ഖ ഭോ​ജ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് നേ​ടി​യാ​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്തെ ബീ​ച്ചി​ലൂ​ടെ ന​ഗ്ന​യാ​യി ഓ​ടു​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ ഭോ​ജ് പ​റ​ഞ്ഞ​ത് ച​ർ​ച്ച​യാ​യി​രു​ന്നു. ഫേ​സ്ബു​ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ പ്ര​ഖ്യാ​പ​നം.

താ​ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വെ​റു​തെ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​നു​ള്ള ന​ടി​യു​ടെ ശ്ര​മ​മാ​ണി​തെ​ന്നാ​യി​രു​ന്നു ചി​ല​ർ വി​മ​ർ​ശി​ച്ച​ത്. അ​തേ​സ​മ​യം വി​മ​ർ​ശ​നം ക​ടു​ത്ത​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ടി​യെ​ത്തി. ഇ​ന്ത്യ​ൻ ടീ​മി​നോ​ടു​ള്ള സ്നേ​ഹ​വും ആ​രാ​ധ​ന​യും പ്ര​ക​ടി​പ്പി​ക്കാ​നാ​ണ് താ​ൻ ശ്ര​മി​ച്ച​തെ​ന്നാ​യി​രു​ന്നു രേ​ഖ പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ രേ​ഖ​യ്ക്കെ​തി​രേ ക​ടു​ത്ത ട്രോ​ളു​ക​ളാ​ണ് ഉ​യ​രു​ന്ന​ത്. ന​ടി​യു​ടെ വാ​ഗ്ദാ​നം പാ​ഴാ​യി​പ്പോ​യല്ലോ​യെ​ന്നാ​ണ് ആ​ളൊ​ഴി​ഞ്ഞ വി​ശാ​ഖ​പ​ട്ട​ണം ബീ​ച്ചി​ന്‍റെ ഫോ​ട്ടോ പ​ങ്കി​ട്ട് ചി​ല​ർ കു​റി​ച്ച​ത്. തെ​ലു​ങ്ക് ന​ടി​യു​ടെ മാ​നം കാ​ത്ത് ടീം ​ഇ​ന്ത്യ എ​ന്നാ​യി​രു​ന്നു മ​റ്റു ചി​ലരുടെ കു​റി​പ്പ്. ഇ​ന്ത്യ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് നേ​ടി​യാ​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്തെ ബീ​ച്ചി​ലൂ​ടെ ന​ഗ്ന​യാ​യി ഓ​ടു​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ ഭോ​ജ് പ​റ​ഞ്ഞി​രു​ന്നു. 

Related posts

Leave a Comment