സ്കി​ൽ വേ​ണം മോ​നേ സ്കി​ൽ; ശ​മ്പ​ളം ₹420,000 രൂ​പ, സ്ക്രീ​ൻ​ഷോ​ട്ടു​മാ​യി യു​വാ​വ്, എ​ഡി​റ്റിം​ഗ് പോ​രെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

പെ​ൺ​കു​ട്ടി​ക​ളോ​ട് വ​യ​സും ആ​ൺ​കു​ട്ടി​ക​ളോ​ട് സാ​ല​റി​യും ചോ​ദി​ക്ക​രു​തെ​ന്നാ​ണ് പൊ​തു​വെ പ​റ​യാ​റ്. എ​ന്നാ​ൽ സാ​ല​റി പ​റ​യാ​ൻ ആ​ൺ​കു​ട്ടി​ക​ൾ ത​യാ​റാ​ണെ​ങ്കി​ലോ?

ത​ന്‍റെ സാ​ല​റി തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ‘യൂ​ഫോ​മി’​ന്‍റെ സ​ഹ​സ്ഥാ​പ​ക​നാ​യ അ​ഭി​ഷേ​ക് ച​ക്ര​വ​ർ​ത്തി എ​ന്ന യു​വാ​വ്. പ​ക്ഷേ സാ​ല​റി വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യെ പ​രി​ഹാ​സ​മാ​ണ് അ​ദ്ദേ​ഹം കേ​ൾ​ക്കു​ന്ന​ത്.

‘₹420,000 രൂ​പ ത​ന്‍റെ ഐ​സി​ഐ​സി​ഐ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ‌ ക്രെ​ഡി​റ്റാ​യി’ എ​ന്നാ​ണ് അ​ഭി​ഷേ​ക് ച​ക്ര​വ​ർ​ത്തി പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത്. അ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടും അ​ഭി​ഷേ​ക് ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത് വ്യാ​ജ​മാ​ണെ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്.

അ​ഭി​ഷേ​ക് ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന സ്ക്രീ​ൻ​ഷോ​ട്ടി​ൽ കാ​ണു​ന്ന​ത് ₹420,000 എ​ന്നാ​ണ്. എ​ന്നാ​ൽ, അ​ക്ക​ങ്ങ​ൾ ഒ​രി​ക്ക​ലും ഇ​ങ്ങ​നെ എ​ഴു​താ​റി​ല്ല. അ​ത് ₹4,20,000 എ​ന്നാ​യി​രി​ക്കും എ​ഴു​തു​ന്ന​ത് എ​ന്നാ​ണ് പ​ല​രും പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​ത്ര​യ​ധി​കം രൂ​പ ശ​മ്പ​ള​മാ​യി കി​ട്ടാ​ൻ യാ​തൊ​രു സാ​ധ്യ​ത​യും കാ​ണു​ന്നി​ല്ല എ​ന്നാ​ണ് മ​റ്റ് ചി​ല​ർ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment