ഇവിടെ ഇത് സ്ഥിരം പരിപാടി..! യുവതി പ്രസ വിക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് കുട്ടിയെ കിട്ടി; യഥാർത്ഥ ബ​ന്ധു​ക്ക​ൾ കു​ട്ടി​യെ അ​ന്വേ​ഷി​ച്ചപ്പോഴാണ് അബദ്ധം മനസിലായത്

ekm-babyക​ള​മ​ശേ​രി: എ​റ​ണാ​കു​ളം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വത്തിനെത്തിയ സ്ത്രീയുടെ ബന്ധുക്കൾക്ക് യുവതി പ്രസവിക്കുന്നതിനു മുൻപു തന്നെ കുട്ടിയെ കിട്ടി. വ്യാഴാഴ്ച രാ​വി​ലെ മെ​ഡി​ക്ക​ൽ കോ​ളജി​ലെ ഓ​പ്പ​റേ​ഷ​ൻ തീയറ്ററിലാണ് സം​ഭ​വം ന​ട​ന്ന​ത്.

വ്യാ​ഴാ​ഴ്ച രണ്ടു ഗർഭിണികളെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആ​ദ്യ​ത്തെ യു​വ​തി പ്ര​സ​വി​ച്ച​ത് ആ​ൺ​കുഞ്ഞിനെയാണ്. എ​ന്നാ​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് കു​ഞ്ഞി​നെ കൊ​ണ്ടു​പോ​യി കൊ​ടു​ത്ത​ത് ര​ണ്ടാ​മ​ത്തെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കാ​ണ്. ബ​ന്ധു​ക്ക​ൾ 9.45ന് ​ന​ട​ന്ന സ​ന്തോ​ഷ​ക​ര​മാ​യ സം​ഭ​വം ഗ​ൾ​ഫി​ലു​ള്ള​വ​രെ​പ്പോ​ലും വി​ളി​ച്ച​റി​യി​ച്ചു. കു​ട്ടി​യെ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

പ​ക്ഷെ ഈ ​സ​മ​യം ആ​ദ്യ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ കു​ട്ടി​യെ അ​ന്വേ​ഷി​ച്ചു. അ​പ്പോ​ഴാ​ണ് പ​റ്റി​യ അ​ബ​ദ്ധം എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​യ​ത്. ആ​ദ്യ കു​ട്ടി അ​മ്മ​യു​ടെ അ​ടു​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും ര​ണ്ടാ​മ​ത്തെ യു​വ​തി​യു​ടെ പ്ര​സ​വ​വും ന​ട​ന്നു. 10.30 ഓ​ടെ പെ​ൺ​കു​ഞ്ഞി​നാ​ണ് ജ​ന്മം ന​ൽ​കി​യ​ത്. ഇ​തി​നു മു​മ്പും കു​ട്ടി​യെ മാ​റ്റി ന​ൽ​കി​യ സം​ഭ​വം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടെന്ന് പറയുന്നു.

Related posts