എല്ലാം അ​മ്മ​യു​ടെ അ​റി​വോ​ടെ​..! പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; അമ്മയുൾപ്പെടെ രണ്ടുപേർകൂടി അറസ്റ്റിൽ; എ​ട്ട് പ്ര​തി​ക​ളെ​ പെ​ണ്‍കു​ട്ടി തി​രി​ച്ച​റിഞ്ഞു ​

തൊ​ടു​പു​ഴ: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ അ​മ്മ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർകൂ​ടി അ​റ​സ്റ്റി​ൽ.

അ​മ്മ​യു​ടെ അ​റി​വോ​ടെ​യാ​ണു പെ​ണ്‍കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് നാ​ൽ​പ്പ​ത്തി​ര​ണ്ടു​രി​യാ​യ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം രോ​ഗാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ പോ​ലീ​സ് കാ​വ​ലി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തി​നു പു​റ​മെ ഒ​ള​മ​റ്റം വെ​ള്ളാം​ത​ട​ത്തി​ൽ പ്രി​യേ​ഷ് എ​ന്നു വി​ളി​ക്കു​ന്ന മാ​ത്യു ജോ​ണാ(39)​ണു തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

ഇ​യാ​ൾ ഒ​ന്നി​ലേ​റെ ത​വ​ണ കു​ട്ടി​യെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി തൊ​ടു​പു​ഴ, ഒ​ള​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​മ്മ​യു​ൾ​പ്പെ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.

എ​ട്ട് പ്ര​തി​ക​ളെ​യാ​ണ് പെ​ണ്‍കു​ട്ടി തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്ന​ത്. അ​തി​ലൊ​രാ​ളാ​യ മാ​ത്യു ഒ​ളി​വി​ലാ​യി​രു​ന്നു. പോ​ലീ​സ് തെ​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കെ ഇ​ന്ന​ലെ പ്ര​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പെ​ണ്‍കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി പോ​ലീ​സ് എ​ടു​ത്തി​ട്ടു​ണ്ട്. മൊ​ഴിപ്ര​കാ​രം കൂ​ടു​ത​ൽ പേ​ർ​ക്കു പീ​ഡ​ന​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണു പെ​ണ്‍കു​ട്ടി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ചു ക്രൂ​രപീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

Related posts

Leave a Comment