ടി​ക്‌​ടോ​ക് പ്ര​ണ​യം; കൗ​മാ​ര​ക്കാ​രി​യെ തേ​ടി യു​വാ​വ് എ​ത്തി; അ​പ്ര​തീ​ക്ഷ​ത​മാ​യി ആ​ണ്‍ സു​ഹൃ​ത്തി​നെ ക​ണ്ട 15 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്രമിച്ചു; ഒടുവില്‍…

മു​ണ്ട​ക്ക​യം: സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കൗ​മാ​ര​ക്കാ​രി​യെ തേ​ടി യു​വാ​വ് എ​ത്തി. അ​പ്ര​തീ​ക്ഷ​ത​മാ​യി ആ​ണ്‍ സു​ഹൃ​ത്തി​നെ ക​ണ്ട 15 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി. മു​പ്പ​ത്തി​യ​ഞ്ചാം​മൈ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​ൽ എ​ത്തി​ച്ച പെ​ൺ​കു​ട്ടി​യെ ചി​കി​ത്സ​യ്ക്ക് ശേ​ഷം പി​ന്നീ​ട് വീ​ട്ടു​കാ​ർ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

മു​ണ്ട​ക്ക​യം, അ​മ​രാ​വ​തി​യി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വെ​ള്ള​നാ​ടി എ​സ്റ്റേ​റ്റ് റോ​ഡി​ല്‍ രാ​ത്രി വൈ​കി സം​ശ​യാ​സ്പ​ദ​മാ​യി ബൈ​ക്കി​ല്‍ ചു​റ്റി​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മു​ണ്ട​ക്ക​യം പോ​ലീ​സ് യു​വാ​വി​നെ ചോ​ദ്യം ചെ​യ​യ്‌​തോ​ടെ​യാ​ണ് ഓ​ൺ​ലൈ​ൻ പ്ര​ണ​യ​ത്തി​ന്‍റെ ക​ഥ പു​റ​ത്താ​യ​ത്. കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി​യാ​ണ് യു​വാ​വ്.

ടി​ക്‌​ടോ​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​സു​ഹൃ​ത്തി​നെ കാ​ണാ​നാ​ണ് മു​ണ്ട​ക്ക​യ​ത്ത് എ​ത്തി​യ​തെ​ന്ന് യു​വാ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സ​ത്യാ​വ​സ്ഥ അ​റി​യാ​ൻ യു​വാ​വു​മാ​യി പോ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി.

പ്ര​ണ​യ​ക​ഥ സ​ത്യ​മാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ പോ​ലീ​സ് യു​വാ​വി​നെ​യു​മാ​യി വീ​ടു​വി​ട്ടു. പി​ന്നാ​ലെ​യാ​ണ് പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. നേ​രം പു​ല​ര്‍​ന്ന ശേ​ഷം യു​വാ​വി​നെ​യും പോ​ലീ​സ് വി​ട്ട​യച്ചു.

Related posts

Leave a Comment