കാണാതായ ബാ​ഗ് തി​രി​കെ കി​ട്ടി; 75 വ​ർ​ഷ​ങ്ങൾക്കു ശേ​ഷം!

കാ​ണാ​താ​യ വ​സ്തു​ക്ക​ൾ തി​രി​ച്ചു കി​ട്ടു​ന്ന വാ​ർ​ത്ത​ക​ൾ നാം ​പ​ല​പ്പോ​ഴും മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ണാ​റു​ണ്ട്. ദി​വ​സ​ങ്ങ​ളും മാ​സ​ങ്ങ​ളും ക​ഴി​ഞ്ഞാ​യി​രി​ക്കും പ​ല​പ്പോ​ഴും ന​ഷ്ട​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ക. സു​മ​ന​സു​ക​ൾ തി​രി​ച്ചു ന​ൽ​കു​ന്ന​വ​യും അ​ധി​കാ​രി​ക​ൾ ക​ണ്ടെ​ത്തി ന​ൽ​കു​ന്ന​വ​യും ഇ​ക്കൂ​ട്ട​ത്തി​ൽ​പ്പെ​ടും. എ​ന്നാ​ൽ ന​ഷ്ട​പ്പെ​ട്ട ബാ​ഗ് 75 വ​ർ​ഷ​ത്തി​നു ശേ​ഷം ല​ഭി​ച്ച കൗ​തു​ക​ക​ര​മാ​യ വാ​ർ​ത്ത​യാ​ണ് യു​എ​സി​ലെ മി​സൗ​റി​യി​ൽ നി​ന്നു വ​രു​ന്ന​ത്.

89 വ​യ​സു​ള്ള ബെ​റ്റി ജൂ​ണ്‍ സി​സോ​മി​നാ​ണ് സ്കൂ​ളി​ൽ വ​ച്ച് ന​ഷ്ട​പ്പെ​ട്ട ബാ​ഗ് തി​രി​ച്ചു​കി​ട്ടി​യ​ത്. യു​കെ​യി​ലെ ചെ​സ്റ്റ്ഫീ​ൽ​ഡി​ലാ​ണ് സി​സോം ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. മി​സൗ​റി​യി​ൽ സ്കൂ​ൾ പ​ഠ​ന​കാ​ല​ത്താ​ണ് സി​സോ​മി​ന്‍റെ ബാ​ഗ് ന​ഷ്ട​പ്പെ​ടു​ന്ന​ത്. സ്കൂ​ൾ പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ച​പ്പോ​ഴാ​ണ് ഹീ​റ്റിം​ഗ് വെ​ന്‍റി​ൽ നി​ന്ന് 14 ബാ​ഗു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ബാ​ഗു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് ഇതെല്ലാം 1940 കാ​ല​ഘ​ട്ട​ത്തി​ൽ സ്കൂ​ളി​ൽ പ​ഠി​ച്ച​വ​രു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ണം എ​ടു​ത്ത​ശേ​ഷം ഡോ​ക്യു​മെ​ന്‍റു​ക​ളും ഫോ​ട്ടോ​ക​ളു​മ​ട​ക്ക​മാ​ണ് ബാ​ഗു​ക​ൾ ഉ​പേ​ക്ഷി​ച്ച​ത്. സി​റ്റി ഹോ​പ് ച​ർ​ച്ചി​ലെ പാ​സ്റ്റ​ർ സെ​ത് ബാ​ൾ​ട്ട്സെ​ൽ ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ ബാ​ഗ് ക​ണ്ടെ​ത്തി​യ വി​വ​രം പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വൈ​റ​ലാ​യ​ത്. ബാ​ഗു​ക​ളും അ​തി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ഫോ​ട്ടോ​ക​ളു​മ​ട​ക്ക​മാ​ണ് ബാ​ൾ​ട്ട്സെ​ൽ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്.

ആ​യി​ര​ത്തി​ല​ധി​കം ഷെ​യ​റു​ക​ളാ​ണ് പോ​സ്റ്റി​ന് ല​ഭി​ച്ച​ത്. ഇ​ങ്ങ​നെ ഷെ​യ​ർ ചെ​യ്ത പോ​സ്റ്റ് ക​ണ്ടാ​ണ് ബെ​റ്റി ജൂ​ണ്‍ സി​സോം ബാ​ഗ് തി​രി​ച്ച​റി​ഞ്ഞ​ത്. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് താ​ൻ വ​ഴ​ക്കു​ണ്ടാ​ക്കി​യ ഒ​രു കു​ട്ടി​യു​ടെ ചി​ത്ര​വും ഇ​തി​ലു​ണ്ടെ​ന്ന് സി​സോം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ബാ​ഗു​ക​ൾ എ​ങ്ങ​നെ​യാ​ണ് ഹീറ്റിം​ഗ് വെ​ന്‍റി​ലെ​ത്തി​യ​തെ​ന്ന ചോ​ദ്യം മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്നു.

Related posts