ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്! മിനിറ്റുകള്‍ക്കുള്ളില്‍ മേക്കിംഗ് വീഡിയോ കണ്ടത് ലക്ഷങ്ങള്‍; വീഡിയോ കാണാം

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിലെ മേയ്ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആദ്യഭാഗം മുതല്‍ രണ്ടാം ഭാഗംവരെ നീണ്ടുനിന്ന ജൈത്രയാത്രയാണ് വീഡിയോയിലൂടെ കാണിക്കുന്നത്. പലപ്പോഴായി മേക്കിംഗ് വീഡിയോയുടെ ചെറിയ ഭാഗങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും മേക്കിംഗ് വീഡിയോ മുഴുവനായി പുറത്തുവരുന്നത് ഇതാദ്യമാണ്. സംവിധായകനും അഭിനയിച്ച ഓരോ താരങ്ങളും സാങ്കേതിക വിദഗ്ധരും സിനിമയുടെ വിജയത്തിനുവേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നതിന് തെളിവാകുകയാണ് ഈ മേയ്ക്കിംഗ് വീഡിയോ.

രാജമൗലിയുടെ അര്‍പ്പണവും സാബു സിറിലിന്റെ കരവിരുതും പ്രഭാസിന്റെയും റാണയുടെയും അനുഷ്‌കയുടെയും കരുത്തുറ്റ സാഹസികപ്രകടനങ്ങളുമെല്ലാം വീഡിയോയില്‍ പ്രകടമാണ്. ഒരു സിനിമ അതിന്റെ ശരിയായ രൂപത്തില്‍ എത്തണമെങ്കില്‍ അതിനു പിന്നില്‍ എത്ര ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടുണ്ടാകുമെന്ന് ഈ വീഡിയോയിലുടെ നമുക്ക് മനസിലാക്കാം. പുറത്തുവിട്ട് മിനിറ്റുകള്‍ക്കകം, വീഡിയോ കണ്ടവരുടെ എണ്ണം ലക്ഷങ്ങള്‍ കടന്നിരുന്നു. ഇരുപത് മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.

https://youtu.be/IUP6EwCwJxM

Related posts