സിനിമകാണാൻ എത്തിയവരുടെ കാറുകളിൽനിന്ന് സ്റ്റീരിയോ കവർന്നു; മോഷണം ചാലക്കുടി ഡി സിനിമാസിനു മുന്നിൽ

ചാ​ല​ക്കു​ടി: ഡി ​സി​നി​മാ​സി​ൽ സി​നി​മ കാ​ണാ​ൻ വ​ന്ന​വ​രു​ടെ കാ​റു​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത് മോ​ഷ​ണം. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഡി ​സി​നി​മാ​സി​ലേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന അ​ഞ്ച് കാ​റു​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് കാ​റു​ക​ളി​ലെ സ്റ്റീ​രി​യോ​ക​ൾ മോ​ഷ്ടി​ച്ച​ത്.

സെ​ക്ക​ൻ​ഡ് ഷോ​ക്ക് വ​ന്ന​വ​രു​ടെ കാ​റു​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. സി​നി​മ ക​ഴി​ഞ്ഞ് തി​രി​ച്ച് പോ​കാ​ൻ കാ​റി​ന​ടു​ത്തേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് കാ​റു​ക​ളു​ടെ സൈ​ഡ് ഗ്ലാ​സു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ്റ്റീ​രി​യോ​ക​ൾ മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. കാ​റി​ന്‍റെ സൈ​ഡ് ഗ്ലാ​സു​ക​ൾ ത​ക​ർ​ത്ത് ഡോ​ർ തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. ചാ​ല​ക്കു​ടി, മാ​ള, പോ​ട്ട തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ടേ​താ​ണ് കാ​റു​ക​ൾ. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts