24 മ​ണി​ക്കൂ​ർ “മാരത്തോൺ ക്ലാ​സു’മായി ബക്കർ കൊയിലാണ്ടി;  48 മണിക്കൂർ ക്ലാ​സെടുത്ത് ഗിന്നസ് ബുക്കിൽ ഇടം നേടാനുള്ള ശ്രമത്തിലാണ് ബക്കർ

കൊ​യി​ലാ​ണ്ടി: തു​ട​ർ​ച്ച​യാ​യ 24 മ​ണി​ക്കൂ​ർ മാ​ര​ത്തോ​ണ്‍ ക്ലാ​സ്സി​നൊ​രു​ങ്ങി ബക്ക​ർ കൊ​യി​ലാ​ണ്ടി ശ്ര​ദ്ധേ​യ​നാ​കു​ന്നു. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ കൊ​യി​ലാ​ണ്ടി ഐ​സി​എ​സ് സ്കു​ളി​ൽ ന​ട​ക്കു​ന്ന ക്ലാ​സ് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ രാ​വി​ലെ എ​ട്ടി​ന് അ​വ​സാ​നി​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച് ക്ലാ​സ്സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ രാ​ഷ്ട്ര​പ​തി ഡോ: ​എ​.പി.​ജെ. അ​ബ്ദു​ൾ​ക​ലാ​മി​നു​ള്ള സ​മ​ർ​പ്പ​ണ​മാ​യാ​ണ് മാ​ര​ത്തോ​ണ്‍ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൊ​യി​ലാ​ണ്ടി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഓ​രോ മൂ​ന്നു​മ​ണി​ക്കൂ​ർ കൂ​ടു​ന്പോ​ൾ 15 മി​നി​റ്റും, ആ​റു മ​ണി​ക്കൂ​ർ കൂ​ടു​ന്പോ​ൾ 30 മി​നി​റ്റും ബ്രേ​ക്ക് ന​ൽ​കി​യാ​ണ് ക്ലാ​സ് ന​യി​ക്കു​ക. കേ​ര​ള​ത്തി​ലെ ആ​ദ്യ സം​രംഭ​ത്തി​നാ​ണ് ഇ​തോ​ടെ തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്ന് ബ​ക്ക​ർ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ 1200ൽ​പ്പ​രം വേ​ദി​ക​ളി​ൽ ക്ലാ​സ് ന​യി​ച്ചി​ട്ടു​ള്ള ബക്ക​ർ വി​വി​ധ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം​കൊ​ടു​ക്കാ​ൻ ത​യാറാ​യി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​ത്തി​യി​ട്ടു​ള്ള മി​ക​ച്ച ഇ​ട​പെ​ട​ലി​ന് നി​ര​വ​ധി അ​വ​ാർ​ഡു​ക​ൾ നേ​ടി​യ ബക്ക​ർ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ 48 മ​ണി​ക്കൂ​റും തു​ട​ർ​ന്ന് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ദി​വ​സ​ങ്ങ​ളോ​ളം ക്ലാ​സിന് നേ​തൃ​ത്വം ന​ൽ​കി ഗി​ന്ന​സ്ബു​ക്കി​ൽ ഇ​ടം​നേ​ടാ​നു​ള്ള ശ്ര​മ​ത്തിലാണ്. ഫോ​ണ്‍: 7012500678.

Related posts