രാഹുലിന്‍റെ കലാശക്കൊട്ടിൽ ഒടുവിൽ ലീഗിന്‍റെ കൊടി

മു​ക്കം: ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫിലെ ​അ​പ്ര​ഖ്യാ​പി​ത കൊ​ടി വി​ല​ക്കി​ന് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഒ​ടു​വി​ൽ “ലം​ഘ​നം’. മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ങ്ങ​ള്‍ തു​ട​ക്കം മു​ത​ല്‍ ക​ലാ​ശ​ക്കൊ​ട്ട് വ​രെ ലീ​ഗും കോ​ണ്‍​ഗ്ര​സും കൊ​ടി​ക​ളി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി​യ​പ്പോ​ള്‍ മ​ല​യോ​ര പ​ഞ്ചാ​യ​ത്താ​യ തി​രു​വ​മ്പാ​ടി​യി​ലാ​ണു കൊ​ടി​ക​ള്‍​ക്കു വി​ല​ക്കി​ല്ലാ​ത്ത ക​ലാ​ശ​ക്കൊ​ട്ടു ന​ട​ത്തി​യ​ത്.

മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ലീ​ഗ് കൊ​ടി ഉ​പ​യോ​ഗി​ച്ച​തി​നു പ്ര​വ​ർ​ത്ത​ക​ർ​ക്കു മ​ർ​ദന​മേ​റ്റ സം​ഭ​വ​ങ്ങ​ൾ വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന വ​യ​നാ​ട്ടി​ല്‍ ലീ​ഗി​ന്‍റെ പ​ച്ച​ക്കൊ​ടി ഉ​യ​ര്‍​ത്തു​ന്ന​ത് ഉ​ത്ത​രേ​ന്ത്യ​യി​ല്‍ സം​ഘപ​രി​വാ​ര്‍ വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് ആ​യു​ധ​മാ​ക്കു​ന്നു എ​ന്ന ന്യാ​യ​മു​യ​ര്‍​ത്തി​യാ​ണു കൊ​ടി​ക​ള്‍​ക്ക് അ​പ്ര​ഖ്യാ​പി​ത വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ അ​വ​സാ​ന​വ​ട്ട ആ​വേ​ശ​ത്തി​ല്‍ അ​തെ​ല്ലാം മ​റ​ന്നു. ലീ​ഗ് കൊ​ടി​ക​ളു​മാ​യി എ​ത്തി​യ​തോ​ടെ കോ​ണ്‍​ഗ്ര​സും കൊ​ടി ഉ​യ​ര്‍​ത്തി.​രാ​ഹു​ല്‍ പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നും പ്ര​ചാ​ര​ണ​ത്തി​നു​മാ​യി ര​ണ്ട് ത​വ​ണ മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ​പ്പോ​ഴും കൊ​ടി​ക​ള്‍ മാ​റ്റിനി​ര്‍​ത്താ​ന്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം അ​തീ​വ ശ്ര​ദ്ധ കാ​ണി​ച്ചിരുന്നു.​

തി​രു​വ​മ്പാ​ടി​യി​ല്‍ ഉ​പ​യോ​ഗി​ച്ച പ​ച്ച​ക്കൊ​ടി സം​ഘപ​രി​വാ​ര്‍ ആ​യു​ധ​മാ​ക്കു​മെ​ന്ന ആ​ക്ഷേ​പം ഇ​തി​ന​കം ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞു. തി​രു​വ​മ്പാ​ടി​യി​ലെ കൊ​ടി ഉ​പ​യോ​ഗം വ​രുംദി​വ​സ​ങ്ങ​ളി​ല്‍ യു​ഡി​എ​ഫി​ലും ച​ര്‍​ച്ച​യാ​കും.

Related posts

Leave a Comment