ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നു ! കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്ന് പറഞ്ഞു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍…

മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുമ്പോള്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ അന്ന് ജോലി ചെയ്തിരുന്ന ഡോ ഫൈസലാണ് വെളിപ്പെടുത്തലുമായി എത്തിയത്.

കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു എന്നും അപകടത്തില്‍പ്പെട്ട് തെറിച്ച് വീണതായുമാണ് ബാലഭാസ്‌കര്‍ പറഞ്ഞതെന്നും ഡോ ഫൈസല്‍ പറയുന്നു. ബാലഭാസ്‌കറിനേയും ഭാര്യ ലക്ഷ്മിയേയും ഒരുമിച്ചാണ് ആശുപത്രിയിലെത്തിച്ചത്. കൈകള്‍ക്ക് മരവിപ്പ് ബാധിക്കുന്നുവെന്ന് ബാലഭാസ്‌കര്‍ പറഞ്ഞു. ലക്ഷ്മിയിടെ ആരോഗ്യ സ്ഥിതിയും ബാലഭാസ്‌കര്‍ തിരക്കിയെന്ന് ഡോക്ടര്‍ പറയുന്നു.

മെഡിക്കല്‍ കോളെജില്‍ എത്തിച്ച് പത്ത് മിനിറ്റിന് ശേഷം തന്നെ ബന്ധുക്കളെത്തി ഇരുവരേയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മണ്ണന്തലയിലെ സ്വകാര്യ ക്ലിനിക്കിലാണ് ഫൈസല്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.

2018 സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറിന്റേയും മകളുടേയും ജീവനെടുത്ത വാഹനാപകടമുണ്ടായത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവേ ദേശിയ പാതയില്‍ പള്ളിപ്പുറത്ത് വെച്ചാണ് അപകടമുണ്ടായത്. മകള്‍ തേജസ്വിനി ബാല അപകട സ്ഥലത്ത് വെച്ചും, ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയില്‍ വെച്ചും മരിച്ചു.

ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘത്തിന്റെ കരങ്ങളുണ്ടെന്ന് മുമ്പ് ആരോപണമുണ്ടായിരുന്നു. ഇപ്പോള്‍ സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ ചിലരെ അപകടസ്ഥലത്ത് കണ്ടതായും ചില വെളിപ്പെടുത്തലുകളുണ്ടായിരുന്നു. തുടര്‍ന്ന് കേസ് ഇപ്പോള്‍ സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.

Related posts

Leave a Comment