ബിജെപി നേതാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ നോക്കി;ഭാസുരാംഗനെതിരെ വധശ്രമത്തിന് കേസ്

കണ്ടല സഹകരണ ബാങ്ക് പ്രസിഡന്‍റും സിപിഐ നേതാവുമായ ഭാസുരാംഗനെതിരെ വധശ്രമത്തിന് കേസ്.  മാറനല്ലൂര്‍ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

 ബിജെപി നേതാവ്  തൂങ്ങാംപാറ ബാലകൃഷ്ണന്‍റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  ഭാസുരാംഗന്‍ തന്നെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.

ചുവന്ന ബെന്‍സില്‍ എത്തിയ ഭാസുരാംഗനും മകനും ബാലകൃഷ്ണന്‍ സഞ്ചരിച്ച സ്‌കൂട്ടറിനു പിന്നിൽ ഇടിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.  കണ്ടല ബാങ്കിന് സമീപത്ത് വെച്ചാണ് സംഭവം.

 

 

 

Related posts

Leave a Comment