സംസ്ഥാനത്ത് ഓണക്കാലത്തെ നികുതി വരുമാനത്തില്‍ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്തെ നികുതി വരുമാനത്തില്‍ വന്‍ കുറവ്.  ആദ്യമായാണ് ഓണക്കാലത്ത് നികുതി വരുമാനം കുറയുന്നത്.

ഓണക്കാലത്തെ നികുതി വരുമാനത്തെ ഏറെ പ്രതീക്ഷയോടെ ആയിരുന്നു സർക്കാർ നോക്കി കണ്ടത്. എന്നാൽ പ്രതീക്ഷകൾക്ക് മങ്ങലേറ്റു കൊണ്ട് ജൂണ്‍ ജൂലൈ മാസങ്ങളില്‍ ലഭിച്ചതിനേക്കാൾ കുറവാണ് ഓഗസ്റ്റ് മാസത്തിലെ നികുതി.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഓണക്കാലത്തെ വരുമാനം ഉപയോഗിച്ച് മുന്നോട്ട് പോകാമെന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഈ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് നികുതി വരുമാനത്തില്‍ വൻ തോതിൽ കുറവുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 8165.57 കോടി രൂപയാണ് നികുതിയിനത്തില്‍ സംസ്ഥാനത്തിന് വരുമാനമുണ്ടായത്. എന്നാൽ 7368.79 കോടി രൂപയാണ് ഇത്തവണത്തെ ഓഗസ്റ്റ് മാസത്തിലെ മാത്രം നികുതി വരുമാനം. 

Related posts

Leave a Comment