രോഗിയുടെ ആത്മവിശ്വാസം എല്ലാത്തിനും കരുത്തായി; അ​പൂ​ർ​വ ബ​ലൂ​ണ്‍ ചി​കി​ത്സ; അ​ത്യ​പൂ​ർ​വ നേ​ട്ട​വു​മാ​യി ആലപ്പുഴ  ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ്

അ​ന്പ​ല​പ്പു​ഴ: 66 വ​യ​സു​കാ​ര​ന് വാ​ൽ​വ് ചു​രു​ക്കം​മൂ​ല​മു​ള്ള ശ്വാ​സം​മു​ട്ട​ലി​ന്‍റെ ചി​കി​ത്സ​യി​ൽ നേ​ടി​യ അ​ത്യ​പൂ​ർ​വ നേ​ട്ട​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​രു കൂ​ട്ടം ഡോ​ക്ട​ർ​മാ​ർ. അ​പൂ​ർ​വ ബ​ലൂ​ണ്‍ ചി​കി​ത്സ ആ​ല​പ്പു​ഴ​ക്കാ​ര​നാ​യ ശ്വാ​സ​കോ​ശ​രോ​ഗി​യി​ൽ വി​ജ​യ​ക​ര​മാ​യി ചെ​യ്താ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

35 വ​ർ​ഷ​ത്തി​നു​മു​ന്പ് ഹൃ​ദ​യ​മേ​ല​റ​ക​ളി​ലെ ഭി​ത്തി​യി​ൽ ജന്മനാ​യു​ണ്ടാ​യ ഒ​രു വി​ട​വ് (എ​എ​സ്ഡി ഏ​ട്രി​യ​ൽ സെ​പ്റ്റ്ൽ ഡി​റ്റെ​ക്ട് ) ഈ ​രോ​ഗി​യി​ൽ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ മു​ഖേ​ന ഹൃ​ദ​യ​ാവര​ണ​പ​ട​ലം ഉ​പ​യോ​ഗി​ച്ച് ചി​കി​ൽ​സി​ച്ചി​ട്ടു​ള്ള​താ​ണ്. ഇ​തി​നു​പ​രി​യാ​യി ഈ ​വ്യ​ക്തി​ക്ക് ക​ടു​ത്ത ശ്വാ​സ​കോ​ശ​രോ​ഗ​മു​ണ്ടാ​യി​രു​ന്നു.

ഇ​ക്കാ​ര​ണ​ത്തി​ൽ പു​ന​ർ​ഹൃ​ദ​യ​ശ്സ്ത്ര​ക്രി​യ അ​തീ​വ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​താ​ണ് എ​ന്നി​രി​ക്കെ ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ​യു​ള്ള ബ​ലൂ​ണ്‍ ചി​കി​ത്സ സാ​ധ്യ​ത പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ശ​രി​യാ​ക്കി​യ ഭി​ത്തി​യി​ലൂ​ടെ ബ​ലൂ​ണ്‍ ക​ട​ത്തി​വി​ട്ട് വാ​ൽ​വ് വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി പ​രീ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ അ​ത്യ​പൂ​ർ​വ​മാ​യി മാ​ത്രം പ​രീ​ക്ഷി​ക്കു​ന്ന​താ​ണ് ഈ ​ചി​കി​ത്സാ രീ​തി.

മാ​ത്ര​മ​ല്ല അ​തി​ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കും ഒ​രു പ​ക്ഷേ ദൗ​ത്യ പ​രാ​ജ​യ​ത്തി​നു ത​ന്നെ സാ​ധ്യ​ത​യു​ണ്ട്. ഇ​തു മ​ന​സി​ലാ​ക്കി​ക്കൊ​ണ്ടു ത​ന്നെ ന​ട​ത്തി​യ ആ​ദ്യ ര​ണ്ടു ഉ​ദ്യ​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. എ​ന്നാ​ൽ രോ​ഗി​യു​ടെ സ്നേ​ഹ​പൂ​ർ​വ​മാ​യ നി​ർ​ബ​ന്ധ​വും അ​തി​ലു​പ​രി ആ​ത്മ​വി​ശ്വാ​സ​വും മൂ​ന്നാ​മ​ത്തെ ശ്ര​മ​ത്തി​നു ഡോ​ക്ട​ർ​മാ​രെ പ്രേ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശ്ര​മം വി​ജ​യി​ച്ചു. ഇ​ത്ത​ര​ത്തി​ൽ ഒ​രു ബ​ലൂ​ണ്‍ ചി​കി​ത്സ അ​ത്യ​പൂ​ർ​വ​മാ​യി മാ​ത്രം ശാ​സ്ത്ര​ലോ​ക​ത്തു ന​ട​ത്തി​യി​ട്ടു​ള്ളൂ​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.

ബ​ലൂ​ണ്‍ ചി​കി​ത്സ​യ്ക്ക് ശേ​ഷം രോ​ഗി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു. ഹൃ​ദ്രോ​ഗ​വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശി​വ​പ്ര​സാ​ദ്, അ​ന​സ്തേ​ഷ്യാ വി​ഭാ​ഗം പ്ര​ഫ.​ഡോ. ബി​ബി , ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​റി​തേ​ഷ് എ​ന്നി​വ​രാ​ണ് ഈ ​അ​പൂ​ർ​വ ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഇ​വ​രെ കൂ​ടാ​തെ ഹൃ​ദ് രോ​ഗ​വി​ഭാ​ഗ​ത്തി​ലെ ഡോ. ​സു​ബൈ​ർ , ഡോ. ​അ​ബ്ദു​ൽ സ​ലാം, ഡോ. ​ഗി​രീ​ഷ്, ഡോ. ​ആ​ഷി​ഷ് കാ​ത് ലാബ്, സീ​നി​യ​ർ ടെ​ക്നീ​ഷ്യ​ൻ ആ​ൽ​ബി, സ്റ്റാ​ഫ് ന​ഴ്സ് ര​മ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts