ബംഗാളില്‍ ബിജെപി-ടിഎംസി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അഴിച്ചു വിട്ടു; ഒട്ടേറെ മരണം; കേന്ദ്രം റിപ്പോര്‍ട്ട് തേടി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിനു ശേഷം വ്യാപക അക്രമം. ബിജെപി-ടിഎംസി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അഴിച്ചുവിട്ട അക്രമത്തില്‍ ഒട്ടേറെ പേര്‍ മരിച്ചു.

പാര്‍ട്ടി ഓഫീസുകളും വീടുകളും പരക്കേ അടിച്ചുതകര്‍ത്തു. തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും നാലായിരത്തോളം വീടുകള്‍ കൊള്ളയടിച്ചതായും ബിജെപി ആരോപിച്ചു.

സംഭവങ്ങളില്‍ കേന്ദ്രം ഉടന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആറു പ്രവര്‍ത്തകര്‍ക്കു ജീവന്‍ നഷ്ടമായെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ജ്യ അറിയിച്ചത്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പൂര്‍ബ ബര്‍ധമാന്‍ ജില്ലയിലാണ് അക്രമം ആരംഭിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍നിന്ന് അക്രമം റിപ്പോര്‍ട്ട് ചെയ്തു.

Related posts

Leave a Comment