അടുത്ത തവണ പുതുപ്പള്ളി എൽഡിഎഫ്  പിടിക്കും;  ഉമ്മൻചാണ്ടിയുടേത് നിറം മങ്ങിയ വിജയമെന്ന് ജെയ്ക് സി. തോമസ്


കോ​ട്ട​യം: പു​തു​പ്പ​ള്ളി​യിൽ അ​ടു​ത്ത ത​വ​ണ എ​ൽ​ഡി​എ​ഫ് സീ​റ്റ് പി​ടി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജെ​യ്ക് സി. ​തോ​മ​സ്. നി​യ​മസ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​ന്ന​പ്പോ​ൾ നി​റം​മ​ങ്ങി​യ വി​ജ​യ​മാ​യി​രു​ന്നു ഇ​ക്കു​റി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടേ​ത്. ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ മു​പ്പ​ത്തി​മൂ​വാ​യി​ര​ത്തി​ൽ നി​ന്നും 9,044 ലേ​ക്കു ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞാ​ണ് ഇ​ക്കു​റി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​ജ​യം.

ഒ​രി​ക്ക​ൽ​പോ​ലും ലീ​ഡ് അ​യ്യാ​യി​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ പ​റ്റാ​ത്ത വി​ധം ത​ള​ർ​ന്നു​പോ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ നേ​താ​വും യു​ഡി​എ​ഫി​ൽ ത​ർ​ക്ക​മി​ല്ലാ​ത്ത കാ​ര​ണ​വ​രു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ദ​യ​നീ​യ​മാ​യ ജ​ന​വി​ധി​യെ നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ഞ്ചു വ​ർ​ഷ​ത്തി​നു ശേ​ഷം പു​തു​പ്പ​ള്ളി എ​ൽ​ഡി​എ​ഫ് പി​ടി​ച്ച​ട​ക്കു​മെ​ന്ന ആ​ത്മ വി​ശ്വാ​സം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജെ​യ്ക് പ​ങ്കു​വെ​ക്കു​ന്ന​ത്.50 വ​ർ​ഷം​കൊ​ണ്ട് ഉ​മ്മ​ൻ ചാ​ണ്ടി നേ​ടി​യ ഭൂ​രി​പ​ക്ഷം അ​ഞ്ചു വ​ർ​ഷ​ത്തെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം​കൊ​ണ്ട് എ​ൽ​ഡി​എ​ഫി​നു ഒ​ന്പ​തി​നാ​യി​ര​മാ​ക്കി ചു​രു​ക്കാ​ൻ സാ​ധി​ച്ചു.

എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും എ​ൽ​ഡി​എ​ഫ് മി​ക​ച്ച നേ​ട്ടം സ്വ​ന്ത​മാ​ക്കി. ഇ​ക്കു​റി ബി​ജെ​പി​യു​മാ​യു​ള്ള ഗൗ​ര​വ​മേ​റി​യ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ വി​ജ​യം, ജെ​യ്ക് ആ​രോ​പി​ച്ചു.12 പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​ത്ര​യേ​റെ തി​രി​ച്ച​ടി​യു​ണ്ടാ​യ ജ​ന​വി​ധി ഉ​മ്മ​ൻ ചാ​ണ്ടി​ക്കു വേ​റെ​യു​ണ്ടാ​യി​ട്ടി​ല്ല.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തു​പ്പ​ള്ളി​യെ ഞെ​ട്ടി​പ്പി​ച്ച തോ​ൽ​വി​യു​ടെ അ​നു​ര​ണ​ന​വും അ​ടി​യൊ​ഴു​ക്കും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ ഉ​മ്മ​ൻ ചാ​ണ്ടി​ക്കും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​ക​മാ​രും പ്ര​തീ​ക്ഷി​ച്ചി​ല്ല. യാ​ക്കോ​ബാ​യ-​ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ത​ർ​ക്ക​വും കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ഇ​ട​തു​മു​ന്ന​ണി പ്ര​വേ​ശ​നം ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ന്ന​പോ​ലെ ഇ​ത്ത​വ​ണ​യും പ്ര​തി​ഫ​ലി​ച്ചു.

Related posts

Leave a Comment