നാ​ൻ കേ​ട്ട​ത്, ആ​നാ അ​വ​ർ കൊ​ടു​ത്ത​ത്…. തി​ര​ക്കി​ല്ലാ​ത്ത ബം​ഗ​ളൂ​രു ന​ഗ​രം കാ​ണ​ണോ? വീ​ഡി​യോ​യു​മാ​യി യു​വാ​വ്; നീ ​സ്വ​പ്നം കാ​ണു​ന്ന​ത​ല്ല​ല്ലോ എ​ന്ന് സൈ​ബ​റി​ടം

ബം​ഗ​ളൂ​രു​വി​ലെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളും ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കും പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ​ല​പ്പോ​ഴും വി​ചാ​രി​ക്കു​ന്ന​തി​ന​പ്പു​റ​മാ​ണ് സ​ത്യ​ങ്ങ​ൾ എ​ന്ന തി​രി​ച്ച​റി​വാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ന​ല്കു​ന്ന​ത്.

പൊ​തു​ധാ​ര​ണ​യു​മാ​യി യാ​ഥാ​ർ​ത്ഥ്യം എ​ല്ലാ​യ്പ്പോ​ഴും പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി ഇ​പ്പോ​ൾ വ്യ​ത്യ​സ്ത​മാ​യ ഒ​രു കാ​ഴ്ച​പ്പാ​ട് പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ബം​ഗ​ളൂ​രു ന​ഗ​രം ശ​രി​ക്കും അ​ല​ങ്കോ​ല​മാ​ണോ എ​ന്ന അ​ടി​കു​റി​പ്പോ​ടെ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​രി വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ലെ​ൻ കു​ക്ക് ന​ഗ​ര​ത്തി​ലെ ഒ​രു തെ​രു​വി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്, ആ ​പ്ര​ദേ​ശം അ​ത്ര​യൊ​ന്നും ക്ര​മ​ര​ഹി​ത​മാ​യി ത​നി​ക്ക് തോ​ന്നി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ചു​റ്റും സാ​ധാ​ര​ണ നി​ല​യി​ലു​ള്ള തി​ര​ക്കു​ണ്ടാ​യി​രു​ന്നി​ട്ടും ആ​ളു​ക​ൾ വ​ള​രെ ശാ​ന്ത​മാ​യി നീ​ങ്ങു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ന​ഗ​രം എ​ല്ലാ​യ്പ്പോ​ഴും അ​ല​ങ്കോ​ല​വും ജ​ന​ത്തി​ര​ക്കേ​റി​യ​തും ശ്വാ​സം മു​ട്ടി​ക്കു​ന്ന​തു​മാ​ണെ​ന്ന ധാ​ര​ണ യാ​ഥാ​ർ​ത്ഥ്യ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ലെ ഏ​തോ ഒ​രു സ്ഥ​ല​ത്ത്, ഏ​തോ ഒ​രു സ​മ​യ​ത്ത് യാ​ദൃ​ശ്ചി​ക​മാ​യി എ​ടു​ത്ത വീ​ഡി​യോ​യാ​ണി​തെ​ന്നും അ​വി​ടെ അ​സ്വാ​ഭാ​വി​ക​മാ​യ തി​ര​ക്കോ ബ​ഹ​ള​മോ കാ​ണാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ട​ക​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളു​മു​ള്ള അ​ത്യാ​വ​ശ്യം തി​ര​ക്കു​ള്ള ഇ​ട​മാ​യി​രു​ന്നി​ട്ടും, പ​രി​സ​രം വ​ള​രെ ശാ​ന്ത​മാ​യി അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്ന് കു​ക്ക് നി​രീ​ക്ഷി​ച്ചു. ന​ഗ​ര​ത്തി​ലെ ഓ​രോ നി​മി​ഷ​വും തി​ര​ക്കു​പി​ടി​ച്ച​താ​യി​രി​ക്ക​ണ​മെ​ന്നി​ല്ലെ​ന്നും, തി​ര​ക്കേ​റി​യ തെ​രു​വു​ക​ൾ പോ​ലും ചി​ല​പ്പോ​ൾ സ​മാ​ധാ​ന​പ​ര​മാ​യി കാ​ണ​പ്പെ​ടാ​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

 

Related posts

Leave a Comment