ഏ​തു നി​മി​ഷ​വും അ​പ​ക​ട​മു​ണ്ടാ​ക്കാം ഈ ​ത​ല്ലി മ​രം; പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

ആ​ല​പ്പു​ഴ: വ​ലി​യ മ​രം വാ​ർ​ഡ് കൊ​ങ്ങി​ണി ചു​ടു​കാ​ട് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ത​ല്ലി​മ​രം ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താം. മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ൽ തീ​പി​ടി​ച്ച​തി​നെ​ത്തുട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് തീ​യ​ണ​ച്ചെ​ങ്കി​ലും മ​ര​ത്തി​ന്‍റെ അ​ടി​വ​ശം പൊ​ള്ള​യാ​യ​തി​നാ​ൽ ഏ​തു നി​മി​ഷ​വും മ​റി​ഞ്ഞുവീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും റേ​ഷ​ൻ​ഷോ​പ്പി​ലും വൈ​ദ്യു​തി ലൈ​നി​ലും വീ​ണ് അ​പ​ക​ട​മു​ണ്ടാ​കാം. മ​രം ക​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷം​നാ മ​ൻ​സൂ​ർ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ ത്തുട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഏ​റെ​നേ​രം പ​ണി​പ്പെ​ട്ടാ​ണ് വെ​ള്ളം മ​ര​ത്തി​ന്‍റെ പൊ​ള്ള​യാ​യ ഭാ​ഗ​ത്ത് പ​മ്പ് ചെ​യ്ത് തീ​യ​ണ​ച്ച​ത്.

മ​രം വെ​ട്ടി അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കൗ​ൺ​സി​ല​ർ അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് അ​തു ചെ​യ്യേ​ണ്ട​തെ​ന്നു പ​റ​ഞ്ഞ് ഫ​യ​ർ​ഫോ​ഴ്സ് പോ​കു​ക​യാ​യി​രു​ന്നു.

ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്ധ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്കാ​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ന‌​ട​പ​ടി​യൊ​ന്നു​മാ​യി​ല്ല.

Related posts

Leave a Comment