11 ദി​വ​സം, നാ​ലു രാ​ജ്യ​ങ്ങ​ൾ: ലെ​യോ മാ​ർ​പാ​പ്പ​യു​ടെ ആ​ഫ്രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​നം സ​മാ​പി​ച്ചു

വ​ത്തി​ക്കാ​ന്‍ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ 11 ദി​വ​സം നീ​ണ്ട ആ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു സ​മാ​പ​നം. ക​ഴി​ഞ്ഞ 13ന് ​അ​ൾ​ജീ​രി​യ​യി​ൽ ആ​രം​ഭി​ച്ച അ​പ്പ​സ്തോ​ലി​ക പ​ര്യ​ട​നം കാ​മ​റൂ​ൺ, അ​ങ്കോ​ള എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ​യി​ലെ സ​ന്ദ​ര്‍​ശ​ന​ത്തോ​ടെ​യാ​ണു സ​മാ​പി​ച്ച​ത്. മൂ​ന്നു ദി​വ​സ​ത്തെ ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ മ​ലാ​ബോ ന​ഗ​ര​ത്തി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച​ശേ​ഷ​മാ​ണു മാ​ർ​പാ​പ്പ വ​ത്തി​ക്കാ​നി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ ആ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം ഏ​റെ സ​ന്തോ​ഷ​പ്ര​ദ​മാ​യ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നും യാ​ത്ര​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും മാ​ർ​പാ​പ്പ പ​റ​ഞ്ഞു. “സ​ന്ദ​ർ​ശ​ന​ത്തി​ലു​ട​നീ​ളം ന​ട​ത്തി​യ ക​ണ്ടു​മു​ട്ട​ലു​ക​ൾ, സാ​ക്ഷ്യ​ങ്ങ​ൾ, അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യാ​ൽ രൂ​പ​പ്പെ​ട്ട വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും ദാ​ന​ധ​ർ​മ​ത്തി​ന്‍റെ​യും അ​ള​ക്കാ​നാ​കാ​ത്ത ഒ​രു നി​ധി​യു​മാ​യി​ട്ടാ​ണ് ഞാ​ൻ പോ​കു​ന്ന​ത്.

ഈ ​നി​ധി​യി​ൽ സ​ന്തോ​ഷ​ക​ര​വും ദുഃ​ഖ​ക​ര​വു​മാ​യ ക​ഥ​ക​ൾ, മു​ഖ​ങ്ങ​ൾ, സാ​ക്ഷ്യ​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു. അ​ത് പ​ത്രോ​സി​ന്‍റെ പി​ൻ​ഗാ​മി എ​ന്ന​നി​ല​യി​ൽ എ​ന്‍റെ ജീ​വി​ത​ത്തെ​യും ശു​ശ്രൂ​ഷ​യെ​യും വ​ള​രെ​യ​ധി​കം സ​മ്പ​ന്ന​മാ​ക്കും” -മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

ക്രി​സ്തു​മ​ത​ത്തി​ന്‍റെ ആ​ദ്യ നൂ​റ്റാ​ണ്ടു​ക​ളി​ലേ​തു​പോ​ലെ വി​ശ്വാ​സി​ക​ളു​ടെ വി​ശു​ദ്ധി​ക്കും മി​ഷ​ന​റി സ്വ​ഭാ​വ​ത്തി​നും സം​ഭാ​വ​ന ന​ൽ​കാ​നാ​ണ് ഈ ​ഭൂ​ഖ​ണ്ഡം വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ മാ​ർ​പാ​പ്പ, സ​ഭാ​ജീ​വി​ത​ത്തി​ൽ ആ​ഫ്രി​ക്ക​യു​ടെ സ​വി​ശേ​ഷ​മാ​യ പ​ങ്കും എ​ടു​ത്തു​പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക​സ​മ​യം ഉ​ച്ച​യ്ക്ക് 12.55ന് ​മ​ലാ​ബോ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പു​റ​പ്പെ​ട്ട മാ​ർ​പാ​പ്പ​യെ​യും സം​ഘ​ത്തെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക വി​മാ​നം ആ​റു മ​ണി​ക്കൂ​ർ യാ​ത്ര​യ്ക്കു​ശേ​ഷം പ്രാ​ദേ​ശി​ക​സ​മ​യം രാ​ത്രി എ​ട്ടോ​ടെ റോ​മി​ലെ​ത്തി.

Related posts

Leave a Comment