മ​ദ്യം വിളമ്പാന്‍ ഇ​നി വ​ള​യി​ട്ട കൈ​ക​ളും..! തൊടുപുഴയിലെ ഫോർ സ്റ്റാർ ബാറിൽ മദ്യം ഒഴിച്ചു നൽകാൻ പെൺകുട്ടികൾ; ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച യു​വ​തി​കളെയാണ് ഇവിടെ നിയമിക്കുന്നത്

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ലെ ഒ​രു ഫോ​ർ സ്റ്റാ​ർ ബാ​റി​ൽ മ​ദ്യം വി​ള​ന്പാ​ൻ ഇ​നി വ​ള​യി​ട്ട കൈ​ക​ളും. പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​സ്റ്റോ​റ​ന്‍റ് കം ​എ​ക്സി​ക്യൂ​ട്ടി​വ് ലോ​ഞ്ചി​ലാ​ണ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച യു​വ​തി​ക​ൾ ജോ​ലി​ക്ക് എ​ത്തി​യ​ത്. കൊ​ച്ചി മെ​ട്രോ ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം വി​ജ​യ​ക​ര​മാ​യ​താ​ണ് ഈ ​മേ​ഖ​ല​യി​ൽ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടു​വ​രാ​ൻ മാ​നേ​ജു​മെ​ന്‍റി​നെ പ്രേ​രി​പ്പി​ച്ച​ത്.

മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലെ സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും വ​നി​ത​ക​ളാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് ലോ​ഞ്ചു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. സം​ഭ​വം വി​ജ​യ​ക​ര​മാ​യാ​ൽ ന​ഗ​ര​ത്തി​ലെ മ​റ്റു സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളും ഇ​തു പ​രീ​ക്ഷി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ൽ പ്രാ​വീ​ണ്യം നേ​ടി​യ യു​വ​തി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​മൊ​രു​ങ്ങു​ക​യാ​ണ്.

Related posts