ചി​യേ​ഴ്സ് പ​റ​യാ​ൻ ബാ​റു​ക​ളി​ൽ തി​ര​ക്ക്; ഒരു വർഷത്തോളം അടഞ്ഞുകടന്ന ബാറുകൾ തുറന്നു; കുടിയൻമാരും ജീവനക്കാരും സന്തോഷത്തിൽ


തൃ​ശൂ​ർ: ബാ​റു​ക​ൾ തു​റ​ക്കാ​ൻ കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ 11 നു ​തു​റ​ന്ന​തോ​ടെ അ​ക​ത്തേ​ക്കു തി​ക്കി​ത്തി​ര​ക്കി ക​യ​റി ഇ​രി​പ്പി​ടം സ്വ​ന്ത​മാ​ക്കി.

ചി​ല​ർ കൗ​ണ്ട​റി​ൽ “നി​ല്പൻ’ വീ​ശാ​ൻ നി​ല്പായി. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി അ​ട​ഞ്ഞു കി​ട​ന്ന സം​സ്ഥാ​ന​ത്തെ ബാ​റു​ക​ൾ തു​റ​ന്ന ഇ​ന്നു രാ​വി​ല​ത്തെ കാ​ഴ്ച​ക​ളാ​ണ് ഇ​ത്. ബാ​ർ ജീ​വ​ന​ന​ക്കാ​ർ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. ജോ​ലി ഇ​ല്ലാ​തി​രു​ന്ന പ​ല​രും വീ​ണ്ടും ജോ​ലി കി​ട്ടു​മോ​യെ​ന്ന ചോ​ദ്യ​വു​മാ​യി എ​ത്തി.

ചിലഹോ​ട്ട​ലു​ക​ൾ ബാ​ർ അ​വ​സാ​നി​പ്പി​ച്ചു. കോ​വി​ഡ് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തെ അ​ട​ച്ചു​പൂ​ട്ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​നി മ​ദ്യ​പ​രു​ടെ ശ​ല്യം ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തെ​ത്ത​ന്നെ ബാ​ധി​ക്കു​മെ​ന്നു ശ​ങ്കി​ച്ചാ​ണ് തൃ​ശൂ​രി​ലെ ചി​ല വ​ൻ​കി​ട ഹോ​ട്ട​ലു​ക​ൾ ബാ​ർ ഉ​പേ​ക്ഷി​ച്ച​ത്.

മി​ക്ക ബാ​റു​ക​ളി​ലും പ​ഴ​യ​പ​ടി ക​സേ​ര​ക​ളും മേ​ശ​യും നി​ര​ത്തി​യാ​ണ് ക​ച്ച​വ​ടം തു​ട​ങ്ങി​യ​തെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി ഭ​യ​ന്ന് അ​ക​ലം പാ​ലി​ക്കു​ന്ന വി​ധ​ത്തി​ൽ മേ​ശ​ക​ളു​ടെ എ​ണ്ണം കു​റ​ച്ചു.

ക​സേ​ര​ക​ളും കു​റ​ച്ചു. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് മ​ദ്യ​വില്പന.“തു​റ​ന്നാ​ൽ ഉ​ട​നേ ആ​ദ്യ​ത്തെ​യാ​ളാ​യി ബാ​റി​ൽ കു​ത്തി​യി​രു​ന്ന് മ​ദ്യ​പി​ക്ക​ണ​മെ​ന്ന് ഒ​രു വാ​ശി​യു​ണ്ടാ​യി​രു​ന്നു.

 അ​താ​ണ് ഇ​ന്നു രാ​വി​ലെ​ത്ത​ന്നെ ഇ​ങ്ങോ​ട്ടു പോ​ന്ന​ത്.’ മ​ദ്യ​പി​ക്കാ​ൻ എ​ത്തി​യ പ​ല​പ​ല ചെ​റു സം​ഘ​ങ്ങ​ളി​ലു​ള്ള​വ​ർ ബാ​റി​ലെ സ​പ്ലൈ​യ​ർ​മാ​രോ​ടു ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ​യാ​ണ്.

Related posts

Leave a Comment