വെടിപൊട്ടി, വില്ലൻമാർ കൂട്ടത്തോടെ പറന്നുയർന്നു; കുറവിലങ്ങാട്ടെ മാനത്ത് കണ്ട വവ്വാൽ കൂട്ടത്തെ കണ്ട് ഞെട്ടി നാട്ടുകാർ; ആശങ്കയുടെ ചിറകടികൾ നാട്ടിൽ ചർച്ചയാവുന്നതിങ്ങനെ

കു​റ​വി​ല​ങ്ങാ​ട്: കു​ര്യ​നാ​ട്ട് ആ​ശ​ങ്ക​യും കൗ​തു​ക​വും സ​മ്മാ​നി​ച്ച് വ​വ്വാ​ലു​ക​ളു​ടെ കൂ​ട്ട​പ്പറ​ക്ക​ൽ. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് നാ​ട്ടി​ലാ​കെ ച​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കി നൂ​റു​ക​ണ​ക്കി​നു വ​വ്വാ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ പ​റ​ന്ന​ത്.

എം​സി റോ​ഡി​ൽ മു​ണ്ടി​യാ​നി​പ്പു​റം ഭാ​ഗ​ത്ത് ര​ണ്ടു മ​ര​ങ്ങ​ളി​ലാ​യി കൂ​ടു​കൂ​ട്ടി​യി​രു​ന്ന വ​വ്വാ​ലു​ക​ൾ ആ​ർ​ക്കും ശ​ല്യ​മു​ണ്ടാ​ക്കിയിരു​ന്നി​ല്ല. വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം ആ​ർ​ക്കും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു​മി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ വ​ലി​യ ശ​ബ്ദം കേ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് വ​വ്വാ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ പ​റ​ന്ന​ത്.

നൂ​റു​ക​ണ​ക്കി​നു വ​വ്വാ​ലു​ക​ളു​ണ്ടാ​യി​രു​ന്നോ എന്ന ചോ​ദ്യ​ത്തി​ന് ആ​യി​ര​മ​ല്ലെ​ന്ന മ​റു​പ​ടി​യാ​ണു നാ​ട്ടു​കാ​ർ ന​ൽ​കി​യ​ത്. നി​പ്പ വൈ​റ​സി​ന്‍റെ പേ​രി​ൽ വ​വ്വാ​ലു​ക​ളെ വി​ല്ല​ൻ വേ​ഷ​ത്തി​ൽ നി​റു​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടി​ൽ ആ​ശ​ങ്ക വ​ള​ർ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ കൂ​ട്ട​മാ​യി വ​വ്വാ​ലു​ക​ൾ പ​റ​ന്ന​ത് കൗ​തു​ക​ത്തി​നും ഇ​ട​യാ​ക്കി.

Related posts