ഇക്കുറി ഇരട്ടി! തെരഞ്ഞെടുപ്പ് മാമാങ്കത്തിന് ഇന്ത്യ പൊടിച്ചത് 60,000 കോടി; 45 ശതമാനവും ബിജെപി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി രാ​ജ്യ​ത്ത് ആ​കെ പൊ​ടി​ച്ച​ത് 60,000 കോ​ടി രൂ​പ. 2014 തെ​ര​ഞ്ഞെ​ടു​പ്പി​ൽ 30,000 കോ​ടി​യാ​യി​രു​ന്ന​താ​ണ് ഇ​ക്കു​റി ഇ​ര​ട്ടി​യി​ലേ​ക്ക് എ​ത്തി​യ​ത്. ഡ​ൽ​ഹി​യി​ലെ സെ​ന്‍റ​ർ ഫോ​ർ മീ​ഡി​യ സ്റ്റ​ഡീ​സാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

ചെ​ല​വ​ഴി​ച്ച ആ​കെ തു​ക​യു​ടെ 45 ശ​ത​മാ​ന​വും ബി​ജെ​പി​യു​ടെ അ​ക്കൗ​ണ്ടി​ലാ​ണ്. 1998-ൽ ​വെ​റും 20 ശ​ത​മാ​ന​മാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ആ​കെ ചെ​ല​വി​ന്‍റെ വി​ഹി​തം. അ​തേ​സ​മ​യം, 2009- ലോ​ക്സ​ഭാ തെ​ഞ്ഞെ​ടു​പ്പി​ൽ ആ​കെ ചെ​ല​വി​ന്‍റെ 40 ശ​ത​മാ​നം കൈ​യ​ട​ക്കി​യ കോ​ണ്‍​ഗ്ര​സ് ഇ​ക്കു​റി വെ​റും 20 ശ​ത​മാ​ന​ത്തി​ലേ​ക്ക് താ​ഴ്ന്നു.

ഒ​രു വോ​ട്ട​ർ​ക്ക് 700 രൂ​പ എ​ന്ന നി​ല​യി​ൽ ഒ​രു ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ശ​രാ​ശ​രി 100 കോ​ടി രൂ​പ വ​രെ ഒ​ഴു​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. പ്ര​ചാ​ര​ണം, യാ​ത്ര​സൗ​ക​ര്യ​ങ്ങ​ൾ, മ​റ്റു ചെ​ല​വു​ക​ൾ എ​ന്നി​വ​യ്ക്കു പു​റ​മേ വോ​ട്ട​ർ​മാ​ർ​ക്ക് കോ​ഴ ന​ൽ​കാ​നും സ്ഥാ​നാ​ർ​ഥി​ക​ൾ പ​ണം ചെ​ല​വാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കേ​ര​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം പ​ണ​മൊ​ഴു​കി​യ​ത് വ​ട​ക​ര​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ക​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ, ക​ല​ബു​ർ​ഗി, ഷി​മോ​ഗ, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ഠി, മ​ഹാ​രാ​ഷ്ട്ര​യി​ലെ ബാ​രാ​മ​തി എ​ന്നി​വ​യ്ക്കു പു​റ​മെ തി​രു​വ​ന​ന്ത​പു​ര​ത്തും 40 കോ​ടി​യി​ലേ​റെ പ​ണം ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്.

ചി​ല പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക് വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി അ​ജ്ഞാ​യ ഫ​ണ്ടു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്നു. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ 1000 കോ​ടി രൂ​പ​യാ​ണ് ടി​ഡി​പി ചെ​ല​വ​ഴി​ച്ച​ത്. അ​തേ​സ​മ​യം, മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സി​ന് 1000 കോ​ടി രൂ​പ ടി​ആ​ർ​എ​സി​ൽ​നി​ന്നും 500 കോ​ടി രൂ​പ ബി​ജെ​പി​യി​ൽ​നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related posts